News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 25, 2020, 7:29 AM IST
അശ്വിനി അറോറ, വിജയ് അറോറ
ന്യൂഡൽഹി: 20 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ്
അറസ്റ്റിലായത്. അശ്വിനി അറോറ, വിജയ് അറോറ എന്നിവരും ഇവരുടെ ഭാര്യമാരെയും ഡൽഹി പൊലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ് ആണ് അറസ്റ്റ് ചെയ്തത്. 2016-ലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ ഇവർ ഒളിവിൽ പോകുകയായിരുന്നു.
ഒരേ ആസ്തിയുടെ വ്യാജ രേഖകൾ നിർമിച്ച് വിവിധ തവണകളായി ഈടുനൽകി വായ്പ തരപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റെടുത്ത സ്ഥലത്തിന്റെ വ്യാജ രേഖ നിർമിച്ചും ഇവർ വായ്പ സംഘടിപ്പിച്ചിരുന്നു. 2016-ൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സോണൽ മാനേജരാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതേത്തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കുടുംബത്തിന്റെ മറ്റു
തട്ടിപ്പുകളും പുറത്തറിഞ്ഞത്.
Also Read
സൈബർ ഗുണ്ടകളെ അമർച്ച ചെയ്യാൻ ഓർഡിനൻസ്; എന്താണ് പൊലീസ് ആക്ടിൽ കൂട്ടിച്ചേർക്കുന്നത് 118 A വകുപ്പ്
ഒരേ വസ്തുവിന്റെ വ്യാജ രേഖകൾ നിർമിച്ച് അത് ഈടായി നൽകി 2011 മുതൽ ഇവർ ഒ.ഡി.പി തരപ്പെടുത്തിയിരുന്നു. അഞ്ച് ബാങ്കുകളിൽനിന്നായി 20 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്ട്രാർ ഓഫീസുകളിൽ പ്രതികളുടെ പേരിലോ മറ്റുള്ളവരുടെ പേരിലോ വസ്തുവിന്റെ രജിസ്ട്രേഷൻ നടത്തും. ഈ രേഖകൾ പിന്നീട് ബാങ്കിൽ സമർപ്പിച്ച് വായ്പ എടുത്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
Published by:
Aneesh Anirudhan
First published:
October 25, 2020, 7:29 AM IST