പാലക്കാട്: കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് അട്ടപ്പാടി നരസിമുക്കിൽ മർദനമേറ്റ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ബിജെപി പഞ്ചായത്ത് മെമ്പറുടെ മകൻ ഉൾപ്പടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
അട്ടപ്പാടി നരസിമുക്കിലെ സ്വകാര്യഫാമിൽ വെച്ചാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് വിനായകനെ ഗുരുതരാവസ്ഥയിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗളി പഞ്ചായത്തിലെ ബിജെപി അംഗം മിനി സുരേഷിന്റെ മകൻ
വിപിൻ പ്രസാദ്, ചെർപ്പുളശ്ശേരി സ്വദേശി നാഫി, അഗളി സ്വദേശികളായ മാരി, രാജീവ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also Read-
അട്ടപ്പാടിയിൽ 22കാരനെ മർദ്ദിച്ചുകൊന്നു; സുഹൃത്ത് ഉൾപ്പടെ നാലുപേർ കസ്റ്റഡിയിൽ
കൂടുതൽ പ്രതികളുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ വിപിൻ പ്രസാദിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഇടനിലയായി നിന്നത് നന്ദകിഷോറാണ്. ഒരു മാസമായിട്ടും തോക്ക് കിട്ടാതെ വന്നതോടെ വിനായകനെയും നന്ദകിഷോറിനെയും നരസിമുക്കിലെ സ്വകാര്യ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി ഭീകരമായി മർദ്ദിയ്ക്കുകയായിരുന്നു.
അടിയേറ്റ് വിനായകന്റെ ശരീരം പൊട്ടിയിട്ടുണ്ട്. കേസിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പാലക്കാട് എസ്പി ആർ വിശ്വനാഥ് സ്ഥലം സന്ദർശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.