• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

PTA മീറ്റിംഗിന് അമ്മയ്‌ക്കൊപ്പമെത്തിയ 4 വയസുകാരി പീഡനത്തിനിരയായി: സ്കൂളിലെ സഹായി അറസ്റ്റിൽ

പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ശിക്ഷ നടപ്പാക്കാൻ തങ്ങൾക്ക് വിട്ടു നൽകണമെന്ന ആവശ്യവുമായി ധുരിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി

news18
Updated: May 27, 2019, 1:12 PM IST
PTA മീറ്റിംഗിന് അമ്മയ്‌ക്കൊപ്പമെത്തിയ 4 വയസുകാരി പീഡനത്തിനിരയായി: സ്കൂളിലെ സഹായി അറസ്റ്റിൽ
പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ശിക്ഷ നടപ്പാക്കാൻ തങ്ങൾക്ക് വിട്ടു നൽകണമെന്ന ആവശ്യവുമായി ധുരിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി
news18
Updated: May 27, 2019, 1:12 PM IST
ഛണ്ഡീഗഡ്: പഞ്ചാബിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് വച്ച് നാലു വയസുകാരി പീഡനത്തിനിരയായത്. പിറ്റിഎ മീറ്റിംഗിൽ പങ്കെടുക്കാൻ വന്ന അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. സംഭവത്തിൽ സ്കൂളിലെ സഹായിലും ബസിലെ കണ്ടക്ടറുമായി ഇരുപത്തിയേഴുകാരൻ പൊലീസ് പിടിയിലായിട്ടുണ്ട്.

സംഗ്റൂർ ജില്ലയിലെ ധുരിയിലുള്ള സ്കൂളിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അമ്മ മീറ്റിംഗിൽ പങ്കെടുക്കുന്ന സമയത്ത് സ്കൂളിൽ പാർക്കിൽ കളിക്കുകയായിരുന്നു കുട്ടി. പ്രതിയും കുഞ്ഞിനൊപ്പം കളിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് കുട്ടിയെ അടുത്തുള്ള മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

Also Read-ബധിരയും മൂകയുമായ പെൺകുട്ടി യുപിയിൽ കൂട്ട ബലാത്സംഗത്തിനിരയായി: വീഡിയോ പ്രചരിച്ചതിന് പിന്നാലെ 2 പേർ അറസ്റ്റിൽ

സംഭവം ഒന്നും അറിയാതെ മീറ്റിംഗ് കഴിഞ്ഞെത്തിയ അമ്മ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. എന്നാൽ കുഞ്ഞ് അടിവയറ്റിൽ വേദനയനുഭവപ്പെടുന്നുവെന്ന് തുടർച്ചയായി പറയാൻ തുടങ്ങിയതോടെ ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരിശോധനയിലൂടെ ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.

Also Read-SHOCKING: നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കൊച്ചിയിൽ അമ്മ ആത്മഹത്യ ചെയ്തു

സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തി. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ശിക്ഷ നടപ്പാക്കാൻ തങ്ങൾക്ക് വിട്ടു നൽകണമെന്ന ആവശ്യവുമായി ധുരിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും നിയമപരമായ ശിക്ഷ അയാൾക്ക് വാങ്ങിക്കൊടുക്കുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകിയെന്നാണ് സംഗ്റൂർ എസ്എസ്പി സന്ദീപ് കുമാർ അറിയിച്ചിരിക്കുന്നത്.

Also Read-വനിതാ ഡോക്ടറുടെ ആത്മഹത്യ ജാതിഅധിക്ഷേപത്തെ തുടർന്ന്; പരാതി ആശുപത്രി അധികൃതർ പൂഴ്ത്തി
Loading...

ഇതിനിടെ സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും കൊലപാതകവും ബലാത്സംഗവും വർധിച്ചുവെന്നുമാണ് അവർ ആരോപിക്കുന്നത്. ഒരു നാലു വയസുകാരി പീഡിപ്പിക്കപ്പെട്ടു എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില നോക്കേണ്ട മുഖ്യമന്ത്രി പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ നടക്കുകയാണെന്നാണ് മുഖ്യ പ്രതിപക്ഷമായ ശിരോമണി അകാലിദൾ കുറ്റപ്പെടുത്തുന്നത്.

First published: May 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...