നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Murder| ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; കേണലായിരുന്ന 40കാരന്‍ അറസ്റ്റില്‍

    Murder| ഗര്‍ഭിണിയായ ഭാര്യയെയും പ്രതിശ്രുത വധുവിനെയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; കേണലായിരുന്ന 40കാരന്‍ അറസ്റ്റില്‍

    കലഹിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ച ശേഷം ഇയാള്‍ ചുപീന്ദറിന്‍റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പട്യാല: ഗര്‍ഭിണിയായ ഭാര്യയെയും (Pregnant Wife) പ്രതിശ്രുത വധുവിനെയും (Fiancee) നൈട്രജന്‍ ഗ്യാസ്( Nitrogen Gas) നല്‍കി കൊലപ്പെടുത്തിയ, കരസേനയിൽ നിന്ന് കേണലായി (colonel) വിരമിച്ച നാല്‍പതുകാരന്‍ അറസ്റ്റിലായി. പഞ്ചാബിലെ (Punjab) പട്യാലയിലാണ് സംഭവം. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവായ ചുപീന്ദര്‍പാലിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് രാത്രി പ്രതിശ്രുത വധു തന്നോട് കലഹിച്ച്‌ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ച ശേഷം ഇയാള്‍ ചുപീന്ദറിന്‍റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു.

      ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു നവനീന്ദർപ്രീത്പാൽ സിങും ചുപീന്ദര്‍പാല്‍ കൗറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഒക്ടോബര്‍ 20ന് ഇരുവരും വിവാഹിതരാകാനിരിക്കുയായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാനായിരുന്നു ചുപീന്ദര്‍ പട്യാലയിലെത്തിയത്. വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ചുപീന്ദര്‍ നവ്നീന്ദര്‍പ്രീത്പാല്‍ സിംഗിന്‍റെ വീട്ടിലേക്ക് പോയത്. മകളെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലെ അന്വേഷണമാണ് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെ കുരുക്കിയത്.

      Also Read- Child molester arrested മിഠായി നൽകി 10 വയസ്സുകാരിയെ നാലുമാസമായി പീഡിപ്പിച്ച 74 കാരനായ പലചരക്ക് കടക്കാരൻ അറസ്റ്റിൽ 

      ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കിയായിരുന്നു കൊലപാതകം. ഈ കേസിലെ ചോദ്യം ചെയ്യലിന് ഇടയ്ക്കാണ് ആദ്യ ഭാര്യയെയും സമാനരീതിയില്‍ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്.

      Also Read- Murder Case | ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് മാനസിക വിഭ്രാന്തി; വിചാരണ മാറ്റിവച്ചു

      2018 ഫെബ്രുവരിയിലായിരുന്നു സംഗ്രൂര്‍ ജില്ലയിലെ ബിഷാന്‍പുര ഗ്രാമത്തിലുള്ള സുഖ്ദീപ് കൗറിനെ ഇയാള്‍ വിവാഹം ചെയ്തത്. സെപ്തംബറില്‍ സുഖ്ദീപ് കൗര്‍ ഗര്‍ഭിണിയായതിന് പിന്നാലെ സെപ്തംബർ 19നാണ് കൊലപാതകം. എന്നാല്‍ ഹൃദയാഘാതത്തെ തുടർന്നാണ് സുഖ്ദീപ് കൗർ മരിച്ചതെന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സ്ത്രീകളുമായുള്ള ബന്ധം കുരുക്കാവും എന്ന തോന്നലിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. 2018ല്‍ ലഖ്വീന്ദര്‍ കൗര്‍ എന്ന സ്ത്രീയെ ഇയാള്‍ വിവാഹം ചെയ്തതായും പൊലീസ് പറയുന്നു.
      Published by:Rajesh V
      First published:
      )}