• HOME
 • »
 • NEWS
 • »
 • crime
 • »
 • മിഠായി നൽകാമെന്ന് പറഞ്ഞു അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 40കാരൻ അറസ്റ്റിൽ

മിഠായി നൽകാമെന്ന് പറഞ്ഞു അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 40കാരൻ അറസ്റ്റിൽ

കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാവ് മുറിവ് പറ്റിയത് എങ്ങനെയെന്ന് ചോദിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്

news18

news18

 • Share this:
  മലപ്പുറം: മിഠായി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് അഞ്ചു വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം നടത്തിയ ആൾ അറസ്റ്റിലായി. മലപ്പുറം പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് അറസ്റ്റിലായത്. വീടിനു സമീപം സൈക്കിളില്‍ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരിയെയാണ് ഇല്യാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

  ശനിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് കൈകാട്ടി വിളിച്ചു വരുത്തിയായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു.

  ഭയന്നു പോയ പെൺകുട്ടി വീട്ടിലേക്ക് മടങ്ങവെ സൈക്കിളില്‍നിന്നു വീണ് പരുക്കേറ്റിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാവ് മുറിവ് പറ്റിയത് എങ്ങനെയെന്ന് ചോദിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ സംഘടിച്ചെത്തി യുവാവിനെ തടഞ്ഞുവെക്കുകയും പിന്നീട് പൊലീസിനെ വിവരം അറിയിച്ചു കൈമാറുകയുമായിരുന്നു.

  Also Read- കുട്ടികൾക്ക് ഓർമ്മ ശക്തി കൂടാൻ ഇഞ്ചക്ഷൻ നൽകിയ അധ്യാപകൻ അറസ്റ്റിൽ

  ദിവസങ്ങൾക്കു മുമ്പ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിലായിരുന്നു. കങ്ങഴ സ്വദേശി താഹ(26) എന്നയാളാണ് അറസ്റ്റിലായത്. ബന്ധുവായ പത്തുവയസുകാരനെ 2017 മുതൽ ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അമ്മ നൽകിയ പരാതി അനുസരിച്ചാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

  മകൻ വർഷങ്ങളായി നേരിടുന്ന പീഡനം സംബന്ധിച്ച് ചൈൽഡ് ലൈനിലും കറുകച്ചാൽ പൊലീസിനുമാണ് അമ്മ പരാതി നൽകിയത്. പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ താഹയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സമാനമായ മറ്റൊരു സംഭവത്തിൽ പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കാസർകോട് പോക്സോ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

  കുമ്പള കോയിപ്പാടി ദേവി നഗർ സുനാമി കോളനിയിലെ 31 വയസുള്ള മുഹമ്മദ് റിയാസ് എന്ന റിയാസിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവും ഒപ്പം അമ്പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം.

  രണ്ടുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പിതൃസഹോദരനും ഭാര്യയും അടക്കം മൂന്ന് പേർ കസ്റ്റഡിയിലായ സംഭവവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുപി ഹസൻപുർ സ്വദേശിയായ ശിവ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയെന്നാരോപിച്ച് കുട്ടിയുടെ വല്യച്ഛൻ രാമസൂറത്ത്,ഭാര്യ,മകൾ എന്നിവരാണ് കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പ്രതികളിലൊരാൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൊല്ലപ്പെട്ട നിലയിലാണ് ശിവയെ കണ്ടെത്തുന്നത്. മാവ് ഇട്ടു വയ്ക്കുന്ന ഒരു വലിയ പാത്രത്തിനുള്ളിൽ നിന്നാണ് കുഞ്ഞിന്‍റെ മൃതേദഹം കണ്ടെടുക്കുന്നത്. സംഭവത്തിന് പിന്നിൽ തന്‍റെ സഹോദരനും ഭാര്യയും ആണെന്ന് ശിവയുടെ പിതാവ് ഗ്യാൻ സിംഗ് തന്നെയാണ് ആദ്യം ആരോപിച്ചത്. ദുർമന്ത്രവാദത്തിന്‍റെ പേരിലാണ് ഇവർ കൃത്യം നടത്തിയതെന്നും ഇയാൾ ആരോപിച്ചിരുന്നു.
  Published by:Anuraj GR
  First published: