തെരുവുനായയ്ക്കും രക്ഷയില്ല; ലൈംഗീക പീഡനത്തിന് ഇരയാക്കിയ നാൽപ്പതുകാരൻ അറസ്റ്റിൽ

തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകാറുള്ള കുട്ടികളാണ് ഇയാൾ നായയെ പീഡിപ്പിക്കുന്നത് കണ്ടത്.

News18 Malayalam | news18-malayalam
Updated: July 26, 2020, 7:54 PM IST
തെരുവുനായയ്ക്കും രക്ഷയില്ല; ലൈംഗീക പീഡനത്തിന് ഇരയാക്കിയ നാൽപ്പതുകാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
മുംബൈ: പെൺപട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 40 വയസുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. വാഗ്ലെ എസ്റ്റേറ്റിലെ ഓവർബ്രിഡ്ജിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. അദിതി നായർ എന്ന മൃഗ സംരക്ഷണ പ്രവർത്തകയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

താനെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഓടകൾ വൃത്തിയാക്കുന്നതടക്കമുള്ള ജോലി ചെയ്ത് ജീവിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകാറുള്ള കുട്ടികളാണ് ഇയാൾ നായയെ പീഡിപ്പിക്കുന്നത് കണ്ടത്. ഇവർ ഇക്കാര്യം അദിതിയെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല.
TRENDING:Rana Daggubati|വിവാഹ തീയതി വെളിപ്പെടുത്തി റാണാ ദഗുബാട്ടി
[PHOTO]
Viral Video|കുത്തനെയുള്ള മലയിലേക്ക് സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ നടന്നു കയറി സന്യാസി
[NEWS]
ദിൽബേച്ചാരയും തമിഴ്റോക്കേഴ്സ് ചോർത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ
[PHOTO]


ഇതോടെ താനെ പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. കമ്മീഷണർ ഇടപെട്ടതോടെ ലോക്കൽ പൊലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടി.സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Published by: Gowthamy GG
First published: July 26, 2020, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading