നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫോണിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ 40 കാരൻ പിടിയിൽ

  ഫോണിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ 40 കാരൻ പിടിയിൽ

  കൈപ്പമംഗലം കാളമുറി വലിയകത്ത് വീട്ടില്‍ നൌഷാദ് നെയാണ് തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.

  • Share this:
   തൃശൂര്‍ : കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. കൈപ്പമംഗലം കാളമുറി വലിയകത്ത് വീട്ടില്‍ നൌഷാദ് (40) നെയാണ് തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.

   തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ഫോണിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ചില ഫോട്ടോകള്‍ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. വിവാഹിതനാണെന്നും കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവെച്ച് പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

   കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആള്‍ വെടിയേറ്റ് മരിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍

   ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ മാസം 29 ന് കേരള വര്‍മ്മ കോളേജിലേക്ക് പഠിക്കാനെത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ നൌഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി.

   മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും നൌഷാദിനേയും എറണാകുളം ജില്ലയിലെ കാലടി ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു. കേരള വര്‍മ്മ കോളേജില്‍ നിന്നും പരീക്ഷ കഴിഞ്ഞ് പോകുന്ന സമയം തന്റെ ഫോട്ടോകള്‍ കാണിച്ച് അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നൌഷാദ് വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

   Pocso |ലൈംഗീകാതിക്രമം സഹികെട്ടപ്പോള്‍ പെണ്‍കുട്ടി പോലീസിനെ വിളിച്ചു; പോക്‌സോ കേസില്‍ പിതാവ് അറസ്റ്റില്‍
   Published by:Jayashankar AV
   First published: