• HOME
  • »
  • NEWS
  • »
  • crime
  • »
  • Jail| പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 40കാരന് 64 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി

Jail| പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 40കാരന് 64 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി

പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്

  • Share this:
    പാലക്കാട്: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 64 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. തിരുവേഗപ്പുറ മാമ്പറ്റ ഇബ്രാഹിമിനാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്.

    പീഡനത്തിന് ഇരയായ കുട്ടിക്ക് പിഴ സംഖ്യ നൽകാനും വിധിയായി. 2020 ൽ കൊപ്പം എസ് ഐ എം ബി രാജേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ് നിഷ വിജയകുമാർ ഹാജരായി.

    വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സം​ഗം ചെയ്തു; യുവാക്കള്‍ പിടിയില്‍

    വീട്ടമ്മയെ ആരുമല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സം​ഗം (Gang Rape) ചെയ്‌തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ (Arrest). വയനാട് (Wayanad) മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോർജ് (37), കോട്ടയം രാമപുരം സ്വദേശിയും വര്‍ഷങ്ങളായി ഗോരിമൂലയില്‍ താമസക്കാരനുമായ രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

    മെയ് മൂന്നിന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറയുന്നു. മാനന്തവാടി ഡിവൈ എസ് പി എ പി ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം സി ഐ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐമാരായ കെ മോഹന്‍ ദാസ്, ടി കെ മനോജന്‍, സി പി ഒമാരായ വി കെ രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    സ്ത്രീകളുടെ അടിവസ്ത്രം കാണാതായി; 'നല്ലവനായ ഉണ്ണിയുടെ' വീട്ടിൽ നിന്ന് നാട്ടുകാർ കണ്ടെടുത്തത് രണ്ടു

    തിരുവനന്തപുരം കിളിമാനൂര്‍ മലയാമടം പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ ഒടുവില്‍ നാട്ടുകാര്‍ കണ്ടെത്തി. ഉണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശവാസിയായ യുവാവാണ് കഴിഞ്ഞ 2 വര്‍ഷത്തോളമായി പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത്. ഇയാൾ ഒളിവിലാണ്. പുറത്തുപറയാനുള്ള മടി മൂലം സ്ത്രീകളാരും തന്നെ സംഭവം പോലീസിനെ അറിയിച്ചിരുന്നില്ല.

    കഴിഞ്ഞ ദിവസം രാത്രിയില്‍ കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡിലെ ഒരു വീട്ടില്‍ അടിവസ്ത്രം മോഷ്ടിക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. നാട്ടുകാര്‍ പിന്തുടരുന്നത് കണ്ട യുവാവ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവാവിന്‍റെ വീട്ടില്‍ പരിശോധന നടത്തിയ നാട്ടുകാര്‍ പലയിടങ്ങളില്‍ നിന്നായി ഇയാള്‍ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ ശേഖരം കണ്ടെത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരിസരത്തെ ഒരു വീട്ടിലെ അടുക്കളയില്‍ കയറി ഇയാള്‍ ഭക്ഷണം മോഷ്ടിച്ചിരുന്നു, ഗേറ്റ് പൂട്ടിയിട്ടതിനാല്‍ മതില്‍ ചാടിയാണ് ഇയാള്‍ അകത്ത് കയറിയത്. കൂടാതെ വീട്ടില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും മോഷ്ടാവ് കൊണ്ടുപോയിരുന്നതായി ഗൃഹനാഥ പറഞ്ഞു. സംഭവത്തിന് ശേഷം പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തി മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവാവിനെ തിരിച്ചറിഞ്ഞത്.

    പലപ്രായത്തിലുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് വീട്ടില്‍ നിന്ന് നാട്ടുകാര്‍ കണ്ടെത്തിയത്. യുവാവിനെ കണ്ടെത്തി ആവശ്യമായ കൗൺസിലിങ് നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
    Published by:Rajesh V
    First published: