തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ 41 പേർ അറസ്റ്റിൽ. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുന്നതും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന് പി-ഹണ്ട് എന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലീയത്.
അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐടി ഉദ്യോഗസ്ഥരുംവിദ്യാസമ്പന്നരുമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. 339 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നു റെയ്ഡിനു നേതൃത്വം നല്കിയ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.