തിരുവനന്തപുരം: വീട്ടിൽ വെള്ളം ചോദിച്ചെത്തി എൺപതുകാരിയെ ബലാത്സംഗം ചെയ്ത 42കാരൻ അറസ്റ്റിൽ. വെട്ടുകാട് ബാലനഗർ ഈന്തിവിളാകം സ്വദേശി പൊടിയൻ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
വയോധികയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ശേഷം ഇയാൾ അവരെ കടന്നുപിടിച്ച് ആക്രമിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് വലിയതുറ പൊലീസ് പറഞ്ഞു. വൃദ്ധയുടെ നിലവിളി കേട്ട് നാട്ടുകാരും പരിസരവാസികളും ഓടിയെത്തിയതോടെ രഞ്ജിത്ത് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ രഞ്ജിത്തിനെ പിടികൂടിയത്. പിടിയിലായ പ്രതി ബലാത്സംഗം, അടിപിടി, കഞ്ചാവ് വിൽപ്പന അടക്കമുളള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരിക്ക് പറ്റിയ വൃദ്ധ ഇപ്പോഴും ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.