മലപ്പുറം: വണ്ടൂരിൽ 11 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 43 കാരനായ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാവിൻ്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത വണ്ടൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇപ്രകാരം. മലപ്പുറം ജില്ലക്കാരൻ തന്നെയായ പ്രതിക്ക് മൂന്നു ഭാര്യമാര്‍ ഉണ്ട്. വണ്ടൂരിലെ ഭാര്യയിൽ മകൾ ഉണ്ടായപ്പോൾ തന്നെ ഇയാള് അവരെ ഉപേക്ഷിച്ച് പോയിരുന്നു. കാലങ്ങൾക്ക് ശേഷം മകൾ പിതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും തുടർന്ന് സോഷ്യൽ മീഡിയ വഴി കണ്ടെത്തുകയും ചെയ്തു. ഏറെ വൈകാതെ ഇയാള് വണ്ടൂരിലെ വീട്ടിൽ എത്തി കുട്ടിയെ കണ്ടു. അല്പസമയം ഒരുമിച്ച് ഇവർ ഉണ്ടായിരുന്നു. ഈ സമയത്ത് ആണ് ഇയാള് കുട്ടിയെ പീഡിപ്പിച്ചത്. മകളെ ആദ്യമായി കണ്ട സമയത്ത് തന്നെ ഇയാള് പീഡിപ്പിക്കുകയായിരുന്നു.
Also Read-അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം കഠിന തടവും കാൽലക്ഷം രൂപ പിഴയും
ഇയാള് വന്ന് പോയതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം വന്നത് കണ്ട വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയയാക്കി. തുടർന്ന് മാതാവിൻ്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂർ പോലീസ് കേസ് എടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime, Malappuram