കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ (rape case) പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയല്‍ കാരക്കുന്നുമ്മല്‍ പ്രതീഷ്(43)നെ ആണ് താമരശേരി സിഐ ടി എ അഗസ്റ്റിന് അറസ്റ്റ് ചെയ്തത്. പതിനേഴുവയസുകാരിയുടെ പരാതിയിലാണ് നടപടി.
പെണ്‍കുട്ടിയെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭയത്തെ തുടര്‍ന്ന് പുറത്ത് പറയാതിരുന്ന പെണ്‍കുട്ടി ഈയിടെയാണ് സംഭവം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് പ്രതിയെ പോക്സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കല്യാണ ഉറപ്പിച്ചിട്ടും ജോലിയ്ക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി ചാറ്റിങ് നടത്തിയ യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാര്‍. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലാണ് സംഭവം. 25 കാരനായ യുവാവിനെ മതാപിതാക്കളും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാര്‍ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. രാമകൃഷ്ണന് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വിവാഹം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ജോലിയ്ക്ക് പോകാതെ ഫോണില്‍ സമയം ചെലവഴിക്കുന്ന മകനെ നേരത്തെയും വീട്ടുകാര്‍ താക്കീത് നല്‍കിയിരുന്നു. ഇതേക്കുറിച്ച് തര്‍ക്കമുണ്ടായതോടെ യുവാവിന്റെ തല പിടിച്ച് മാതാപിതാക്കള്‍ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
കുഴഞ്ഞുവീണ മകന് മരിച്ചെന്ന് മനസ്സിലാക്കിയാതോടെ മാതാപിതാക്കള്‍ കയ്യും കാലും കെട്ടി സഹോദരിയുടെ സഹായത്തോടെ മൃതദേഹം പുഴയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പിതാവ് ഭീമാന്‍ സിങ്, മാതാവ് ജമുനാബായിയും സോഹദരി കൃഷ്ണ ബായിയും കുറ്റം സമ്മതിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.