• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ലുലുമാളിൽ വെച്ച് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; 44കാരൻ അറസ്റ്റിൽ

Arrest | ലുലുമാളിൽ വെച്ച് വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; 44കാരൻ അറസ്റ്റിൽ

കെജിഎഫ് 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി കന്നഡ നടന്‍ യാഷ് എത്തിയതിനാല്‍ വലിയ തിരക്ക് മാളില്‍ അനുഭവപ്പെട്ടിരുന്നു.

  • Share this:
    കൊച്ചി: ലുലുമാളില്‍ (LuLu Mall) വെച്ച് വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.കൊടുങ്ങല്ലൂര്‍ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ (police) പിടിയിലായത്.

    ഊട്ടിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് പ്രതി പിന്‍ തുടര്‍ന്ന് പദ്രവിച്ചത്. കുട്ടി അലറിവിളിച്ചു. തുടര്‍ന്ന് സ്ഥത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

    കെജിഎഫ് 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി കന്നഡ നടന്‍ യാഷ്  എത്തിയതിനാല്‍ വലിയ തിരക്ക് മാളില്‍ അനുഭവപ്പെട്ടിരുന്നു. ഇതിനിടെയാണ് അതിക്രമം നടന്നത്.

    കൊടുങ്ങല്ലൂരില്‍ ബാറ്ററി ഷോപ്പ് നടത്തുകയാണ് പ്രതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    KSRTC | ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു; നാലംഗ സംഘം കഞ്ചാവുമായി പിടിയിൽ

    തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ (KSRTC) ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

    വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

    Also read- Train Accident | കോഴിക്കോട് യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം

    മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
    Published by:Jayashankar AV
    First published: