കൊല്ലം: നിരന്തര ശല്യം ചെയ്തതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിയായ 46കാരൻ അറസ്റ്റിൽ. പകൽക്കുറി കൊട്ടിയംമുക്ക് നെല്ലിവിളാകത്ത് വീട്ടിൽ രാമചന്ദ്രനാണ് പള്ളിക്കൽ പൊലീസിന്റെ പിടിയിലായത്. ഭർത്തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്ത്രീയെ പ്രതി കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് പ്രതിയെ വിലക്കിയെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി സ്ത്രീയെ ശല്യം ചെയ്യുന്നത് തുടർന്നു കൊണ്ടേയിരുന്നു.
കഴിഞ്ഞ മാർച്ച് 16 ന് വൈകുന്നേരം 7 മണിയോടെ പ്രതി അമിതമായി മദ്യപിച്ച് സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറുകയും ഉപദ്രവിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് വീട്ടമ്മ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് പള്ളിക്കൽ പൊലീസിൽ പരാതി. പിന്നാലെ കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി. അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം പള്ളിക്കൽ പോലീസ് സിഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാടക വീട്ടില്‍ നിന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടി യുവതി; വൈരാഗ്യത്തില്‍ തിരിച്ച് വെട്ടി ബ്രോക്കര്‍
വാടക വീട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറായ യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് യുവതി. പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം ഹൗസ് നമ്പര്‍ 18ല്‍ ജയന് (40), കമലേശ്വരം വലിയവീട് ലൈനില്‍ ഹൗസ് നമ്പര്‍ 30ല്‍ രമ്യ(37) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
യുവാവിനെ തലയ്ക്കും കൈയ്ക്കും വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് തിരിച്ചെത്തി യുവതിയുടെ തലയ്ക്കും ചുണ്ടിനും കൈയ്ക്കും വെട്ടുകയായിരുന്നു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.
Also Read-
Deepu Murder Case| കിഴക്കമ്പലം ദീപു കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറിയടക്കം 4 സിപിഎമ്മുകാർ പ്രതികൾ
കമലേശ്വരത്തെ വലിയവീടിന് സമീപത്താണ് യുവതിക്ക് വാടകയ്ക്കു വീടെടുത്ത് നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും മാറാത്തത്തിനെ തുടര്‍ന്ന് വീട്ടുടമ ബ്രോക്കറായ ജയനെ വിളിച്ച് കാര്യമറിയിച്ചു. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ ജയനുമായി യുവതി വഴക്കുണ്ടാകുകയും തര്‍ക്കത്തിനൊടുവില്‍ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
അറസ്റ്റുചെയ്ത ഇരുവര്‍ക്കുമെതിരേ വധശ്രമത്തിന് പൂന്തുറ പോലീസ് കേസെടുത്തു. ശംഖുംമുഖം അസി. കമ്മീഷണര്‍ ഡി.കെ.പൃഥ്വിരാജ്, എസ്.എച്ച്.ഒ. ബി.എസ്.സജികുമാര്‍, എസ്.ഐ. വിമല്‍ എസ്., എ.എസ്.ഐ.മാരായ ബീനാബീഗം, സന്തോഷ്, സി.പി.ഒ. ബിജു ആര്.നായര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡു ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.