തൃശ്ശൂര്‍ : പന്ത്രണ്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 48-കാരനെ കാട്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ അനന്തകുമാറി(48)നെയാണ് കാട്ടൂര്‍ എസ്.എച്ച്.ഒ. മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഈയാളെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സി.പി.ഒ. വിജയന്, സി.പി.ഒ.മാരായ ശബരി, സനല്‍, ഷെമീര്‍, കിരണ്‍, രാജേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.