കുട്ടിയെ പീഡിപ്പിച്ചു; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; 48കാരിക്ക് 12 വർഷം ജയിൽ

ക്രൂരവും അസാന്മാർഗികവുമായ പ്രവൃത്തിയെന്നാണ് പ്രതിയുടെ നടപടിയെ കോടതി വിശേഷിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: July 31, 2020, 11:08 PM IST
കുട്ടിയെ പീഡിപ്പിച്ചു; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; 48കാരിക്ക് 12 വർഷം ജയിൽ
പ്രതീകാത്മക ചിത്രം
  • Share this:
ലണ്ടൻ: കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്ത്രീക്ക് 12 വർഷം ജയിൽ ശിക്ഷ. ഇംഗ്ലണ്ടിലെ ടീസൈഡിലെ സാൻഡ്ര ഒറൂർക്ക് എന്ന 48 കാരിക്കാണ് ശിക്ഷ ലഭിച്ചത്. കുട്ടിയെ പീഡിപ്പിക്കുകയും നിരന്തരം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷ. ടീസൈഡ് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരവും അസാന്മാർഗികവുമായ പ്രവൃത്തിയെന്നാണ് സാൻഡ്രയുടെ നടപടിയെ കോടതി വിശേഷിപ്പിച്ചത്.

ലൈംഗിക ബന്ധം രഹസ്യമായി വയ്ക്കാനും പുറത്തുപറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും സാൻഡ്ര കുട്ടിയോട് പറഞ്ഞിരുന്നു. പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന കുട്ടിയെ കൗൺസലിംഗിന് വിധേയനാക്കേണ്ടിവന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കുട്ടിയുടെ സാന്നിധ്യത്തിൽ, കോടതി മുറിയിൽ സാൻഡ്ര കുറ്റം സമ്മതിച്ചു. അതേസമയം, പീഡനം നടന്ന കാലയളവിൽ സാൻ‍ഡ്ര കഞ്ചാവിന്റെ സ്വാധീനത്തിലായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]

സാൻഡ്രയുടേത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ജഡ്ജി പറഞ്ഞു. നടന്നതിന്റെ ആഘാതത്തിൽ നിന്ന് കുട്ടി മോചിതനായിട്ടില്ല. പഴയകാര്യങ്ങള്‍ മറക്കാൻ കഴിയാത്ത നിലയിലാണ് കുട്ടിയെന്നും ജഡ്ജി പറഞ്ഞു. ''എനിക്ക് എന്നോട് തന്നെ ദേഷ്യമുണ്ട്, സംഭവിച്ചതിനെ കുറിച്ച് പറയാൻ പോലും വെറുപ്പ് തോന്നുന്നു. പശ്ചാത്താപം വിവരിക്കുന്നതിനും സംഭവിച്ചതിൽ ഖേദിക്കുന്നതിനും എനിക്ക് വാക്കുകൾ കണ്ടെത്താൻ കഴിയുന്നില്ല.''- സാൻഡ്ര കോടതിയിൽ പറഞ്ഞു.
Published by: Rajesh V
First published: July 31, 2020, 11:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading