പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു; അഞ്ച് CPM പ്രവർത്തകർ അറസ്റ്റിൽ

CPM Workers arrested | മുതിരേരിയില്‍ വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അപമാനിക്കുകയും മൊബൈലില്‍ ദൃശ്യങ്ങളെടുത്തതിനെ ചോദ്യം ചെയ്തതുമാണ് പിതാവിനെ മർദ്ദിക്കാനുള്ള കാരണം

News18 Malayalam | news18-malayalam
Updated: May 19, 2020, 9:56 AM IST
പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു; അഞ്ച് CPM പ്രവർത്തകർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ സി.പിഎം പ്രവർത്തകരായ
അഞ്ച് പ്രതികളും പൊലീസിന് മുന്നില്‍ കീഴടങ്ങി.

വെളളമുണ്ട പൊലീസിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്.

മുതിരേരിയില്‍ വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അപമാനിക്കുകയും മൊബൈലില്‍ ദൃശ്യങ്ങളെടുത്തതിനെ ചോദ്യം ചെയ്തതിന് പ്രതികൾ 5 പേരും ചേർന്ന് പിതാവിനെ മർദ്ദിക്കുകയായിരുന്നു.

മെയ് 8 നടന്ന സംഭവശേഷം ഒളിവിൽ പോയ പ്രതികൾ കഴിഞ്ഞ ദിവസമാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. സി.പി.എം പാർട്ടി മെംബർമാരും പ്രവർത്തകരുമായ പ്രദേശവാസികളായ നിനോജ്, അനൂപ്, അനീഷ്, ബിനീഷ്, അജീഷ് എന്നിവരാണ് കീഴടങ്ങിയത്.

പെൺകുട്ടിയുടെ പിതാവിൻറെ പല്ല് അടിച്ച് കൊഴിച്ച സംഭവത്തിൽ പ്രതികളായവരെ പൊലീസ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
TRENDING:News18 Impact: അതിര്‍ത്തിക്കപ്പുറമിപ്പുറം നിന്ന വധൂവരന്മാര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം മാംഗല്യം [NEWS]ഇന്ത്യൻ വംശജയായ 10 വയസുകാരിക്ക് ട്രംപിന്റെ ആദരവ് [NEWS]കമ്മ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് 'കഞ്ചാവാ'ക്കി നൽകി; കാശുപോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു [NEWS]
തുടക്കത്തിൽ മാനന്തവാടി പൊലീസ് അന്വേഷിച്ച കേസിൻറെ ചുമതല പിന്നീട് വെള്ളമുണ്ട സി ഐ ഏറ്റെടുക്കുകയായിരുന്നു. പൊലീസുകാർ കോവിഡ് നിരീക്ഷണത്തിലാവുകയും മാനന്തവാടി സ്റ്റേഷൻ അടക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്റ്റേഷൻ ചുമതല മാറിയത്.
First published: May 19, 2020, 9:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading