വയനാട്: പണം വെച്ച് ചീട്ടുകളിച്ച സംഘത്തിലെ അഞ്ചുപേർ പിടിയിലായി. വയനാട് ജില്ലയിലെ പുല്‍പ്പള്ളി പാടിച്ചിറ പാച്ചിക്കവലയില്‍ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് പണം വെച്ച് ചീട്ടു കളിച്ചത്. പാടിച്ചിറ സ്വദേശികളായ വര്‍ഗീസ്, ബിനോയ്, മാനന്തവാടി സ്വദേശി ജംഷീര്‍, തോണിച്ചാല്‍ സ്വദേശി ഷറഫുദ്ദീന്, പാക്കം സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 72000 രൂപയും പിടിച്ചെടുത്തത്. പുല്‍പ്പള്ളി എസ്ഐ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
പുനര്‍വിവാഹത്തിന് പരസ്യം നല്കിയ 70കാരനിൽ നിന്ന് 40കാരി തട്ടിയെടുത്തത് 1.80 കോടി രൂപഭാര്യയുടെ വിയോഗത്തെ തുടർന്ന് പുനർവിവാഹത്തിന് ശ്രമിക്കുന്നതിനിടെ ഡോക്ടറായ വയോധികൻ സാമ്പത്തിക തട്ടിപ്പിനിരയായി. വിവാഹവാദ്ഗാനം നൽകിയ യുവതിയാണ് ലഖ്നൗ സ്വദേശിയായ 70 കാരനില്‍ നിന്ന് 1.80 കോടി രൂപ അടിച്ചെടുത്തത്. മൂന്ന് മാസത്തിന് മുന്‍പാണ് ഡോക്ടറുടെ ഭാര്യ മരിച്ചത്. ഇതിന് പിന്നാലെ 70കാരനായ ഡോക്ടര്‍ പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവാഹ അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹം നാല്പതുകാരിയായ കൃഷ്ണ ശര്‍മ്മ എന്ന സ്ത്രീയുമായി അടുപ്പത്തിലായി. ഡോക്ടറെ ഒരുപാട് ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാമെന്നും കൃഷ്ണ ശര്‍മ്മ ഉറപ്പ് നൽകുകയും ചെയ്തു.
Also Read-
Gold Theft| ശ്രീകണ്ഠൻനായർ എന്തിന് സ്വർണകുരിശ് പണയം വച്ചു? തൊണ്ടി മോഷണ സംശയത്തിന് കാരണംഫ്ലോറിഡയിലാണ് താമസമെന്നും തന്റെ വിവാഹ ബന്ധം വേര്പെടുത്തിയതാണെന്നുമാണ് കൃഷ്ണ ശര്‍മ്മ ഡോക്ടറോട് പറഞ്ഞത്. അമേരിക്കയിലെ കാര്‍ഗോ ഷിപ്പില്‍ മറൈന്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണെന്നാണ് ഇവർ ഡോക്ടറെ വിശ്വസിപ്പിച്ചത്. പുതിയ ബിസിനസ് തുടങ്ങുകയാണെന്നും അതിനായി അത്യാവശ്യമായി പണം വേണമെന്നും പറഞ്ഞാണ് കൃഷ്ണ ശര്‍മ്മ പണം ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം വിശ്വസിച്ച ഡോക്ടർ കൃഷ്ണ ശര്‍മ്മയ്ക്ക് പണം നൽകി.
Also Read-
Drug Seized | ഗൂഗിള്‍ പേയിലൂടെ ഇടപാട്; ബെംഗളൂരുവില്‍ നിന്ന് MDMAയുമായെത്തിയ യുവതിയടക്കം 3 പേര് അറസ്റ്റില്ഇതിന് ശേഷം യുവതിയെ ഫോൺ വിളിക്കുമ്പോൾ കിട്ടുന്നില്ലെന്നും അവർ സ്വിച്ച്ഡ് ഓഫ് ചെയ്തെന്നും ഡോക്ടർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടർ ലഖ്നൗ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.