HOME » NEWS » Crime » 5 SLAP AND RS 50000 TO VICTIM UP PANCHAYAT S BIZARRE DECISION FOR RAPE ACCUSED

അഞ്ച് അടിയും 50,000 രൂപ പിഴയും! യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് വിചിത്ര 'ശിക്ഷ'

യുവാവിന് ചെരുപ്പ് കൊണ്ട് അഞ്ച് അടിയും 50,000 രൂപ പിഴയുമാണ് പഞ്ചായത്തിന്റെ ശിക്ഷാവിധി.

News18 Malayalam | news18-malayalam
Updated: June 30, 2021, 1:33 PM IST
അഞ്ച് അടിയും 50,000 രൂപ പിഴയും! യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് വിചിത്ര 'ശിക്ഷ'
News18 Malayalam
  • Share this:
ഉത്തർപ്രദേശ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് വിചിത്ര ശിക്ഷ വിധിച്ച് യുപിയിലെ പഞ്ചായത്ത്. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ പഞ്ചായത്താണ് ബലാത്സംഗ കുറ്റം ചെയ്തയാളെ 'ശിക്ഷിച്ചത്'.

ആരോപണവിധേയനായ യുവാവിന് ചെരുപ്പ് കൊണ്ട് അഞ്ച് അടിയും 50,000 രൂപ പിഴയുമാണ് പഞ്ചായത്തിന്റെ ശിക്ഷാവിധി. പഞ്ചായത്തിന്റെ വിധി അംഗീകരിക്കാൻ വിസമ്മതിച്ച പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബത്തിന്റെ പരാതി പൊലീസ് ഫയലിൽ സ്വീകരിച്ചു.

ജൂൺ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ജൂൺ 23ന് വൈകിട്ട് കൃഷിസ്ഥലത്തു നിന്നും പച്ചക്കറി പറിക്കാൻ പോയ പെൺകുട്ടിയെ അയൽവാസിയായ യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം ഇയാൾ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. ഇതോടെ കുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി. എന്നാൽ യുവാവിന്റെ ആരോപണം നിഷേധിക്കുകയും പെൺകുട്ടിയേയും വീട്ടുകാരേയും അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

ഇതോടെയാണ് കുട്ടിയുടെ മാതാപിതാക്കൾ പഞ്ചായത്തിനെ സമീപിച്ചത്. യുവാവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകുന്നതിന് മുമ്പായിരുന്നു പഞ്ചായത്തിനെ സമീപിച്ചത്.

You may also like:പെൺകുട്ടിയെ കോവിഡ് കെയർ സെന്ററിൽ പീഡിപ്പിക്കാൻ ശ്രമം; ആരോഗ്യ വകുപ്പ് താൽക്കാലിക ജീവനക്കാരൻ പിടിയിൽ

പരാതി കേട്ട പഞ്ചായത്ത് വിചിത്രമായ വിധിയും പുറപ്പെടുവിച്ചു. ഇതോടെ നീതി പെൺകുട്ടിയും വീട്ടുകാരും പൊലീസിനെ സമീപിക്കുകയായിരുന്നു. ജൂൺ 25 നാണ് പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like:കടബാധ്യത; ആറംഗ കുടുംബം കൃഷിസ്ഥലത്തെ കുളത്തിൽ മരിച്ച നിലയിൽ

യുവാവ് ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കുമളിയില്‍ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം അട്ടിമറിച്ച പൊലീസുകാര്‍ക്കെതിരെ നടപടി

കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കുമളി മുൻ പ്രിൻസിപ്പൽ എസ്ഐയും നിലവിൽ കാലടി എസ്ഐയുമായ പ്രശാന്ത്.പി.നായര്‍, കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെൺകുട്ടി ക്രൂര പീഡനത്തിനിരയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിവരം ഉണ്ടായിട്ടും അക്കാര്യം മൂടിവച്ച് അന്വേഷണം അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ നവംബർ ഏഴിനാണ് രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ കുമളിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഈ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇടുക്കി എസ്പിയുടെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് ഐജി കാളിരാജ് മഹേഷ് കുമാറാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.
Published by: Naseeba TC
First published: June 30, 2021, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories