• HOME
  • »
  • NEWS
  • »
  • crime
  • »
  • 5 YEAR OLD GIRL KILLED IN ASSAM POLICE SUSPECTING HUMAN SACRIFICE

നരബലിയെന്ന് സംശയം; 5 വയസ്സുകാരിയുടെ മരണത്തെ തുടർന്ന് തന്ത്രി അറസ്റ്റിൽ

സംഭവത്തെ തുടര്‍ന്ന് ഒരു മത പുരോഹിതന്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കേസില്‍ പങ്കാളിയായ മുതിര്‍ന്ന പുരോഹിതനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.

The girl's parents have been interrogated and 10 people including her father detained for further questioning. (REUTERS)

The girl's parents have been interrogated and 10 people including her father detained for further questioning. (REUTERS)

  • Share this:
    അസമിലെ ചരേഡിയോ ജില്ലയില്‍ 5 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവം നരബലിയാണെന്ന സംശയത്തെ തുടര്‍ന്ന് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് ബുധനാഴ്ച അറിയിച്ചു.തിങ്കളാഴ്ച രാത്രിയാണ് 5 മക്കളില്‍ ഇളയവളായ പൊണ്‍കുട്ടിയെ ടീ എസ്റ്റേറ്റിലെ വീട്ടില്‍് ഉറങ്ങുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുന്നത്. ഇതേ തുടര്‍ന്ന് മൂത്ത സഹോദരി ചൊവ്വാഴ്ച സെഫ്രയ് പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതി നല്‍കി.

    ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സിങ്ക്‌ലു നദിയില്‍ നിന്ന് കണ്ടെത്തുന്നത്. ചുവന്ന വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരത്തിനൊപ്പം ചിതയും പുഴക്കരയില്‍ തന്ത്രിമാര്‍ വിശ്വാസ കര്‍മ്മങ്ങള്‍ക്കായുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിരുന്നു. സംഭവം നരബലിയാണെന്ന് സംശയിക്കുന്നുവെന്നും ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    സംഭവത്തെ തുടര്‍ന്ന് ഒരു മത പുരോഹിതന്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കേസില്‍ പങ്കാളിയായ മുതിര്‍ന്ന പുരോഹിതനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.

    സംഭവത്തെ തുടര്‍ന്ന് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുള്‍പ്പടെ പത്ത് പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. നരബലി നടന്നിട്ടുണ്ടോ ഇല്ലയോ എന്ന സംശയം തള്ളിക്കളയാനാവില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുന്പും ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ടീ ഗാര്‍ഡന്‍ പ്രദേശത്ത് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

    2016 ല്‍ മറ്റൊരു ടീ ഗാര്‍ഡന്‍ പ്രദേശത്ത് നിന്ന് നാല് വയസ്സുകാരിയെ കാണാതായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃത ശരീരം വികൃതമാക്കിയ രീതിയില്‍ കണ്ടെത്തുകയായിരുന്നു.

    ഈയടുത്ത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിധി തേടി 50 അടിയോളം കുഴി കുത്തിയ രണ്ട് പേര്‍ വിഷ വായു ശ്വസിച്ച് മരിച്ചത് വാര്‍ത്തയായിരുന്നു. മലയാളി മന്ത്രവാദിയുടെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ കുഴി കുത്തിയത്. രഘുപതി(47), സാത്താങ്കുളം സ്വദേശി നിര്‍മ്മല്‍ ഗണപതി(19) എന്നിവരാണ് മരിച്ചത്. വിഷ വായു ശ്വസിച്ചു ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

    തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യ എന്നയാളോട് വീടിന് പിന്‍ വശത്തെ പറമ്പില്‍ നിധിയുണ്ട് എന്നാണ് മലയാളിയായ മന്ത്രവാദി പറഞ്ഞത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി മുത്തയ്യയുടെ മക്കള്‍ മറ്റ് ചിലരുടെ സഹായത്തോടെ കുഴി എടുത്തത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞു. മോട്ടോര്‍ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേര്‍ വിഷ വായു ശ്വസിച്ച് മരണപ്പെട്ടത്.
    Published by:Jayashankar AV
    First published:
    )}