നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വിട്ടുകിട്ടണം; പോലീസ് സ്‌റ്റേഷന് മുന്‍പില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

    അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വിട്ടുകിട്ടണം; പോലീസ് സ്‌റ്റേഷന് മുന്‍പില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

    ബംഗാള്‍ സ്വദേശിയായ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം പേരാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്

    • Share this:
      ബെംഗ്‌ളൂരു: ബെംഗ്‌ളൂരുവില്‍ അഞ്ചുവയസുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. സംഭവത്തില്‍ കുട്ടിയുടെ അയല്‍ക്കാരനായ സൗരവ് മിസ്ത്രിയെ (25) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

      മൊബൈല്‍ ഫോണില്‍ വിഡിയോ കാണിച്ചുതരാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് അമ്മ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. കുടുംബം പൊലീസില്‍ പരാതി നല്‍കിയ ഉടന്‍ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

      ബംഗാള്‍ സ്വദേശിയായ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം പേരാണ് സഞ്ജയ് നഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. പിന്നാല ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ പ്രതിഷേധിക്കാനും തുടങ്ങി. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും എംഎല്‍എയും അടക്കം സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കുകയും പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.

      മകളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചുകൊന്നു; യുവാവും കാമുകിയും അറസ്റ്റിൽ

      പട്ന: യുവാവ് സ്വന്തം മകളുടെ മുന്നിട്ട് കാമുകിയുടെ ഭാര്യയെ കൊലപ്പെടുത്തിയെന്ന്  ആരോപണം. ബിഹാറിലെ ആരായയിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം അരങ്ങേറിയത്. കാമുകിയുടെ സഹായത്തോടെയാണ് യുവാവ് കൃത്യം നടത്തിയത്. ഒടുവിൽ, നാട്ടുകാരുടെ സഹായത്തോടെ പോലീസ് യുവാവിനെയും കാമുകിയെയും അറസ്റ്റ് ചെയ്തു.

      ബിഹാർ പോലീസ് നൽകുന്ന വിവരമനുസരിച്ച് സിംറാഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖവാസ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശ്രാവൺ സിംഗ് എന്നയാളാണ് കുറ്റം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി.

      സംഭവത്തെ കുറിച്ച് സിംറാഹ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതിങ്ങനെയാണ്, “ വൈകിട്ട്, ഏകദേശം, 8 മണിയോടെയാണ് യുവാവ് ഭാര്യയെ അടിച്ചുകൊന്നു എന്ന വിവരം ഞങ്ങൾക്ക് ലഭിക്കുന്നത്. ഗ്രാമത്തിന് സമീപത്തുള്ള വയലിൽ മൃതദേഹം കണ്ടെത്തി."

      “സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ ശ്രാവണ് അതേ ഗ്രാമത്തിലുള്ള ജമുനി ദേവി എന്ന മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി,” അദ്ദേഹം പറയുന്നു.

      വ്യാഴാഴ്ച വൈകിട്ട് മദ്യപിച്ചാണ് വീട്ടിലെത്തിയതെന്ന് സാക്ഷ്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാമുകിയെ സംബന്ധിച്ച് ഇരുവർക്കുമിടയിൽ വാഗ്വാദം നടന്നുവെന്നും പറയുന്നു. തർക്കം മൂത്തപ്പോൾ ഭർത്താവ് ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും കൊലപ്പെടുത്തുകയായിരുന്നു.
      സംഭവം ഇവരുടെ മകളുടെ കൺമുൻപിൽ വെച്ചാണ് നടന്നത്.

      ശ്രാവൺ കാമുകിയുടെ സഹായത്തോടെ മൃതശരീരം വയലിൽ കളയാൻ പോയ സമയത്ത് മകൾ സഹായമഭ്യർത്ഥിച്ച് കരഞ്ഞെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് മകളുടെ വിവരണം കേട്ട നാട്ടുകാർ ഓടിവരികയും ശ്രാവണെയും ജമുനിയെയും പിടികൂടുകയും ചെയ്തു. പിന്നീട് ഇരുവരെയും പോലീസിന് കൈമാറി.

      ജമുനിയുമായുള്ള അവിഹിത ബന്ധം കാരണം ശ്രാവൺ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഒരു പ്രദേശ വാസി സാക്ഷ്യപ്പെടുത്തുന്നു. നിരവധി തവണം പഞ്ചായത്ത് ചേർന്ന് ശ്രാവണോടും ജമുനിയോടും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ അവർ അതിന് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറയുന്നു.

      ശ്രാവണിന്റെ 12 വയസ്സുകാരിയായ മകൾ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് പോലീസ് അദ്ദേഹത്തിനും കാമുകിക്കമെതിരെ ഇന്ത്യൻ ക്രിമിനൽ ശിക്ഷാ നിയമത്തിന്റെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
      Published by:Karthika M
      First published:
      )}