• HOME
  • »
  • NEWS
  • »
  • crime
  • »
  • പീഡനം തുടർക്കഥയായി യുപി; അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് 13 കാരൻ; ഒതുക്കിതീർക്കാൻ ശ്രമിച്ച് നാട്ടുകാർ

പീഡനം തുടർക്കഥയായി യുപി; അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് 13 കാരൻ; ഒതുക്കിതീർക്കാൻ ശ്രമിച്ച് നാട്ടുകാർ

വീടിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചുവയസുകാരിയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയത് പതിമൂന്ന് വയസുകാരനാണ്.

  • Last Updated :
  • Share this:
    ലക്നൗ: ഹത്രാസ് ബലാത്സംഗ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വിമർശനങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും യുപിയിൽ പീഡനങ്ങൾ തുടർക്കഥയാവുകയാണ്. ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി പിന്നീട് മരണത്തിന് കീഴടങ്ങിയ സംഭവം ഏറെ വിവാദം ഉയർത്തിയിരുന്നു. സ്ത്രീ സുരക്ഷ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകിയിരുന്നു. ഇതിനിടയിലും യുപിയിൽ നിന്നു മാത്രം നിരവധി ബലാത്സംഗ കൊലപാതകങ്ങളും പീഡനങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

    Also Read-പീഡനം ചെറുത്ത 15കാരിയെ ടെറസിൽ നിന്നും വലിച്ചെറിഞ്ഞു; ഉത്തർപ്രദേശിലെ അസംഗഢിൽ മൂന്ന് പേർ അറസ്റ്റിൽ

    അഞ്ചുവയസുകാരിയായ കുട്ടി ബലാത്സംഗത്തിനിരയായ വാർത്തയാണ് സംസ്ഥാനത്തു നിന്നും ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫതേഹ്പുരിലെ ഖാഗാ മേഖലയിൽ വീടിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയത് പതിമൂന്ന് വയസുകാരനാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

    Also Read-ഒളിച്ചോടാൻ തയ്യാറായില്ല; ഉത്തർപ്രദേശിൽ 15കാരിയായ ദളിത് പെണ്‍കുട്ടിയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

    വീടിനരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ കൗമാരക്കാരനായ പ്രതി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഖാഗ സ്റ്റേഷൻ ഓഫീസർ ആർ.കെ.സിംഗ് അറിയിച്ചു.

    Also Read-മദ്യപിക്കാൻ പണം നൽകിയില്ല; 65കാരിയായ അമ്മയെ മകൻ തലയറുത്ത് കൊന്നു

    സംഭവം ഒത്തുതീർപ്പാക്കാൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ ശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ എതിർപ്പുകളെ മറികടന്ന് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ബലാത്സംഗക്കുറ്റത്തിന് പുറമെ പോക്സോ വകുപ്പ് പ്രകാരവും കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ.


    ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം തുടരന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published: