നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • നിലമ്പൂർ വഴിക്കടവിൽ പതിനാറുകാരന് മദ്യവും ലഹരി വസ്തുക്കളും നൽകി; അമ്പതുകാരനെ പോലീസ് പിടികൂടി

    നിലമ്പൂർ വഴിക്കടവിൽ പതിനാറുകാരന് മദ്യവും ലഹരി വസ്തുക്കളും നൽകി; അമ്പതുകാരനെ പോലീസ് പിടികൂടി

    മറ്റൊരു കേസിൽ നിരോധിച്ച ലഹരി വസ്തുക്കൾ രഹസ്യമായി വിൽപന നടത്തുന്ന ഒരാളെയും വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.

    News18

    News18

    • Share this:
    പതിനാറുകാരന് മദ്യവും പുകയില ഉത്പന്നങ്ങളും നൽകിയ  മദ്ധ്യവയസ്കനെ നിലമ്പൂർ വഴിക്കടവിൽ നിന്നാണ് പോലീസ് പിടികൂടിയത്. വഴിക്കടവ് പുന്നക്കൽ താമസിക്കുന്ന പാറോപ്പാടത്ത് നാണി എന്ന സുബ്രഹ്മണ്യൻ (50) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിസങ്ങളായി കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങൾ ആണ് സംഭവം പുറത്ത് അറിയാൻ ഇടയായത്.

    കുട്ടിയുടെ രക്ഷിതാവിൻ്റെ പരാതിയിൽ വഴിക്കടവ് പോലീസ്  ജുവനൈൽ ജസ്റ്റിസ്സ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയണ് പ്രതിയെ വഴിക്കടവ് ആനമറിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കുട്ടി ടർഫിൽ കളി കാണാൻ പോയപ്പോൾ ആണ് പ്രതിയുമായി സൗഹൃദത്തിൽ ആയത്. ഈ സൗഹൃദം  മുതലെടുത്ത് ലഹരി പദാർത്ഥങ്ങൾ നിർബന്ധിച്ച് കൊടുക്കുകയായിരുന്നു. വഴിക്കടവ് പോലീസിൻ്റെ അവസരോചിതമായ ഇടപെടൽ ആണ് പതിനാറുകാരനെ ലഹരി മാഫിയയിൽനിന്ന് രക്ഷപ്പെടുത്തിയത്.

    വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ അബ്ദുൾ ബഷീർ. പി, സബ്ബ് ഇൻസ്പെക്ടർ. തോമസ് കുട്ടി ജോസഫ്, പോലീസ് കാരായ സുനു നൈനാൻ, റിയാസ് ചീനി, ജിതിൻ പി, നിഖിൽ പി.വി, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരനേഷണo നടത്തുന്നത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

    മറ്റൊരു സംഭവത്തിൽ നിരോധിച്ച ലഹരിയുൽപ്പന്നങ്ങളുമായി ഒരാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് ആനമറി സ്വദേശി മണ്ണൂർക്കാട്ടിൽ  ദിനേശ് കുമാർ (46) ആണ് പോലീസിൻ്റെ പിടിയിൽ ആയത്. വഴിക്കടവ് പോലീസ് സബ്ബ് ഇൻസ്പെക്ടർ തോമസുകുട്ടി ജോസഫ് വഴിക്കടവ് ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യുവാക്കളേയും കോളനി നിവാസികളെയും കേന്ദ്രീകരിച്ച്   നിരോധിച്ച ലഹരിയുൽപ്പന്നങ്ങൾ വൻതോതിൽ വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ വഴിക്കടവ് പോലീസ് കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

    പോലീസ്  പ്രതിയുടെ ഓട്ടോറിക്ഷ പരിശോധിച്ചതിൽ നൂറോളം ഹാൻസ് പാക്കറ്റുകൾ വാഹനത്തിന്റെ  രഹസ്യ അറയിൽ  നിന്നും പിടിച്ചെടുത്തു. അന്യ സംസ്ഥാനത്തു നിന്ന് ജില്ലയിലേക്ക്  പച്ചക്കറി ലോറികളിലും മറ്റും  എത്തുന്ന നിരോധിത ലഹരിയുൽപ്പന്നം കുറഞ്ഞ വിലയ്ക്ക് വാങ്ങി  പത്തിരട്ടി വിലയ്ക്കാണ് വിൽക്കുന്നത് എന്നും പ്രതി  പോലീസിനോട്‌ പറഞ്ഞു. ആവശ്യക്കാർക്ക് ഇയാൾ ഓട്ടോറിക്ഷയിൽ ലഹരിയുൽപ്പന്നങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുകയാണ് പതിവ്. വഴിക്കടവ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ ഡാനിയൽ കെ, ഷെരീഫ്.കെ, ഹോം ഗാർഡ് അസീസ് ടി.എ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
    Published by:Sarath Mohanan
    First published:
    )}