• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault | പെരുന്നാൾ വസ്ത്രം വാങ്ങിനൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; 50കാരൻ അറസ്റ്റിൽ

Sexual Assault | പെരുന്നാൾ വസ്ത്രം വാങ്ങിനൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; 50കാരൻ അറസ്റ്റിൽ

പെൺകുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെൺകുട്ടിക്ക് പെരുന്നാൾ വസ്ത്രം എടുത്ത് കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്ക്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു

Haneefa-arrest

Haneefa-arrest

  • Share this:
    ജിഷാദ് വളാഞ്ചേരി

    മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാൽസംഗം (Rape) ചെയ്തയാൾ അറസ്റ്റിൽ. തിരൂർ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (50)യെയാണ് തിരൂർ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെൺകുട്ടിക്ക് പെരുന്നാൾ വസ്ത്രം എടുത്ത് കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്ക്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടു പോകുകയും തിരൂർ താഴേ പാലത്തെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയുമായിരുന്നു.

    പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ സ്ക്കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകർ വീട്ടിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ആരായുകയും കൗൺസിലിംഗ് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ രക്ഷിതാക്കൾ തിരൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    Sexual Harassment| ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം; ജാമ്യം ലഭിച്ചത് നാല് കേസുകളിൽ

    ലൈംഗിക പീഡന കേസുകളിൽ ( Sexual Harassment)കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് (Anez Anzare)ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അനീസ് അൻസാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. ബുധനാഴ്ച മുതൽ നാലുദിവസം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. നാല് കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

    നാലു കേസുകളിലും ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം. പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം. അന്വേഷണത്തെ സ്വാധീനിക്കാൻ  ശ്രമിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. മേക്കപ്പ് സ്റ്റുഡിയോയിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നാല് കേസുകളാണ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പ് ചെയ്യുന്നതിനിടയിൽ  ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ  ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയി.

    Also Read-മലപ്പുറത്ത് പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

    ഇയാൾ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ടായിരുന്നു. ദുബായിലും ഇയാൾക്ക് മേക്കപ്പ് സ്റ്റുഡിയോയുണ്ട്. രാജ്യത്തെ എയർപോർട്ടുകളിൽ ലുക്കൗട്ട് സർക്കുലർ കൊടുക്കാൻ  പൊലീസ് ഒരുങ്ങുമ്പോഴാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നേടിയത്.

    അതേസമയം പരാതി നൽകുന്ന സ്ത്രീകൾ ആദ്യം സോഷ്യൽമീഡിയയിൽ ഇത് പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ പൊലീസ് രംഗത്തു വന്നിരുന്നു.  അനിസ് അൻസാരി ഒളിവിൽ പോയതും ഇതുമൂലമാണെന്ന നിലപാടിലായിരുന്നു പൊലീസ്. പാലാരിവട്ടം പൊലീസ് മൂന്ന് കേസുകളാണ് അനീസ് അൻസാരിക്ക് എതിരെ രജിസ്റ്റർ ചെയ്തത്.
    Published by:Anuraj GR
    First published: