നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • WhatsApp|വാട്സ്ആപ്പിൽ 'ഗുഡ് മോണിങ്' മെസേജ് അയച്ചയാളെ കാണാൻ പോയി; അമ്പതുകാരന് നഷ്ടമായത് 5 ലക്ഷം രൂപ

  WhatsApp|വാട്സ്ആപ്പിൽ 'ഗുഡ് മോണിങ്' മെസേജ് അയച്ചയാളെ കാണാൻ പോയി; അമ്പതുകാരന് നഷ്ടമായത് 5 ലക്ഷം രൂപ

  കഴിഞ്ഞ രണ്ട് വർഷമായി ഇയാൾക്ക് ഒരു നമ്പരിൽ നിന്ന് പതിവായി ഗുഡ് മോണിങ് മെസേജ് ലഭിച്ചിരുന്നു

  representative image

  representative image

  • Share this:
   വാട്സ്ആപ്പിൽ (WhatsApp)സ്ഥിരമായി ഗുഡ്മോണിങ് (Good Morning)മെസേജ് അയച്ചയാളെ കാണാൻ പോയ മധ്യവയസ്കന് നഷ്ടമായത് അഞ്ച് ലക്ഷത്തോളം രൂപ. ബെംഗളുരുവിലാണ് (Bangalore)സംഭവം. ബെംഗളുരു ഗോവിന്ദപുരം പൊലീസ് സ്റ്റേഷനിൽ അമ്പതുകാരനാണ് പരാതി നൽകിയത്.

   കഴിഞ്ഞ രണ്ട് വർഷമായി ഇയാൾക്ക് ഒരു നമ്പരിൽ നിന്ന് പതിവായി ഗുഡ് മോണിങ് മെസേജ് ലഭിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു മെസേജുകൾ വന്നിരുന്നത്. കഴിഞ്ഞ ഒക്ടോബർ എട്ടിന് നേരിട്ട് കാണാമെന്ന് ഈ നമ്പരിൽ നിന്ന് മെസേജ് വന്നു.

   ലൊക്കേഷനും സ്ത്രീ മധ്യവയസ്കന് വാട്സ്ആപ്പിൽ അയച്ചിരുന്നു. ഇതനുസരിച്ച് ഇയാൾ യുവതിയെ കാണാൻ പുറപ്പെട്ടു. ബെംഗളുരുവിലെ വീരനപാളയിലുള്ള ഒരു ഹോട്ടലിലേക്ക് എത്താനായിരുന്നു സ്ത്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹോട്ടലിലെത്തിയ തന്നെ കാത്ത് മൂന്ന് പേരുണ്ടായിരുന്നതായി പരാതിക്കാരൻ പറയുന്നു.

   പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ ഹോട്ടൽ മുറിയിൽ ബന്ദിയാക്കിയ മൂവർ സംഘം ക്രെഡിറ്റ് കാർഡും പഴ്സും തട്ടിയെടുത്തു. താൻ ലഹരികടത്തുകാരനാണെന്ന് ആരോപിച്ചായിരുന്നു വ്യാജ പൊലീസ് സംഘം തട്ടിപ്പ് നടത്തിയതെന്ന് ഇയാൾ നൽകിയ പരാതിയിൽ പറയുന്നു.

   ഇവിടെ നിന്നും രക്ഷപ്പെട്ട മധ്യവയസ്കൻ വീട്ടിൽ എത്തുന്ന സമയത്തിനുള്ളിൽ അക്കൗണ്ടിൽ നിന്ന് 3,91,812 രൂപ നഷ്ടമായതായി കണ്ടെത്തി. അഞ്ച് അക്കൗണ്ടുകളിലേക്കായിരുന്നു പണം ട്രാൻസ്ഫർ ചെയ്തത്. ഇതിനു പിന്നാലെ രണ്ട് ലക്ഷം രൂപ കൂടി പിൻവലിച്ചതായി മെസേജ് വന്നു.

   Also Read-ഫോണില്‍ സംസാരിക്കാന്‍ അമ്മയും മക്കളും പുറത്തിറങ്ങി; പിന്നാലെ വീട് നിലംപൊത്തി; ഞെട്ടല്‍ മാറാതെ ഒരു കുടുംബം

   സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സംഘത്തിലെ ഒരാളെ പിടികൂടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

   16 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ പ്രതി പിടിയില്‍; കുടുക്കിയത് വിരലടയാളം

   16 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ പ്രതി പിടിയില്‍. വിരലടയാളത്തിലെ സാമ്യമാണ് മോഷ്ടാവിനെ കുടുക്കിയത്. പൊന്നാനിയില്‍ നടന്ന മോഷണത്തില്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് 2005ല്‍ നടന്ന മൊബൈല്‍ മോഷണത്തിലെ വിരലടയാളവുമായി സാമ്യം കണ്ടെത്തിയത്. 2005ല്‍ ചെമ്മാട് അല്‍ നജ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 6500 രൂപയും മൊബൈല്‍ ഫോണുമായിരുന്നു മോഷണം പോയത്.

   കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടില്‍ മുജീബ്‌റഹ്‌മാന്‍(38)ആണ് അറസ്റ്റിലായത്. അന്ന് നടന്ന മോഷണത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണം നടന്ന കടയില്‍ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു.

   അടുത്തിടെ പൊന്നാനിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടെടുത്ത വിരലടയാളവും മുന്‍പ് ശേഖരിച്ച വിരലടയാളങ്ങളുമായി ചേര്‍ത്തുവെച്ചു പരിശോധിച്ചപ്പോഴാണ് സാമ്യം കണ്ടെത്തിയത്. പൊന്നാനിയിലെ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ തിരൂരങ്ങാടി പൊലീസ് വീട്ടിലെത്തി പിടികൂടി. പ്രതി കോടതി റിമാന്‍ഡ് ചെയ്തു.
   Published by:Naseeba TC
   First published:
   )}