നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അടക്കപെറുക്കുന്നതിനിടയില്‍ കൊടുവാളുകൊണ്ട് ആക്രമണം; താടിയെല്ല് തകര്‍ന്നു; പ്രതി പിടിയില്‍

  അടക്കപെറുക്കുന്നതിനിടയില്‍ കൊടുവാളുകൊണ്ട് ആക്രമണം; താടിയെല്ല് തകര്‍ന്നു; പ്രതി പിടിയില്‍

  കൊടുവാള്‍ വീശുന്നത് കണ്ട് തലവെട്ടിച്ച രാമചന്ദ്രന്റെ കവിളത്ത് വെട്ടേറ്റത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂര്‍: കൊടുവാളുകൊണ്ട് വെട്ടേറ്റ് അമ്പതുകാരന്റെ താടിയെല്ലും നാല് പല്ലും തകര്‍ന്നു. മുടപ്പത്തൂരിലാണ് സംഭവം. അടക്കപെറുക്കുന്നതിനിടയില്‍ കൊടുവാളുമായി സമീപത്തുകൂടി പോയ വാഴയില്‍ ധര്‍മ്മന്‍ എന്ന കുന്നുമ്മല്‍ രാമചന്ദ്രന് നേരെ കൊടുവാള്‍ വീശുകയായിരുന്നു. കൊടുവാള്‍ വീശുന്നത് കണ്ട് തലവെട്ടിച്ച രാമചന്ദ്രന്റെ കവിളത്ത് വെട്ടേറ്റത്.

   രാമചന്ദ്രനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ധരന്‍മനെ(50) കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വിഭ്രാന്തിയുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

   കവിള് തുളച്ചെത്തിയ കൊടുവാള്‍ താടിയെല്ലും നാല് പല്ലും തകര്‍ത്തു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രാമചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചത്. ധര്‍മനെ കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ പരിശോധനാരേഖകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു.

   കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു

   പയ്യാവൂരിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കുടിയാന്മല സ്വദേശി വാളിപ്ലാക്കൽ വിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ വിനീഷിനെയും അഞ്ചു വയസുള്ള കുട്ടിയേയും പരിയാരം സർക്കാർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

   ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. കാറിൽ കുടുങ്ങിയ മൂവരേയും നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചെങ്കിലും സോജിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

   കൊല്ലം: കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരിൽ വീട്ടിൽ പതിനഞ്ചുകാരനായ അദിത്യൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ക്യാൻസർ രോഗിയായ മധുവാണ് സന്ധ്യയുടെ ഭർത്താവ്. സംസ്ക്കാരം വീട്ടുവളപ്പിൽ.

   കഴിഞ്ഞ ദിവസം വീട്ടിന് പിന്നിലെ മരത്തിൽ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യൻ മരിച്ചതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യ ഇന്ന് മരിച്ചു.
   Published by:Jayesh Krishnan
   First published:
   )}