• HOME
 • »
 • NEWS
 • »
 • crime
 • »
 • KSRTC ബസിൽ യുവതിയെ ശല്യം ചെയ്തു; 51കാരൻ അറസ്റ്റിൽ

KSRTC ബസിൽ യുവതിയെ ശല്യം ചെയ്തു; 51കാരൻ അറസ്റ്റിൽ

രാത്രി തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്

Rajesh-arrest

Rajesh-arrest

 • Share this:
  കൊല്ലം: കെ. എസ്. ആർ. ടി. സി ബസിൽ യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്തയാൾ അറസ്റ്റിലായി. ആലപ്പുഴ കാവാലം മാളിയേക്കൽ വീട്ടിൽ രാജേഷ് (51) നെയാണ് കൊട്ടാരക്കര പോലീസ് അറസ്ററ് ചെയ്തത്. വ്യാഴാഴ്ച രാത്രി തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ സഞ്ചരിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ബസിൽ വച്ച് രാജേഷിന്റെ ശല്യം കാരണം കൊട്ടാരക്കരയിൽ എത്തിയപ്പോൾ യുവതി പരാതിപ്പെടുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി. കെ. വിദ്യാധിരാജ്, ദീപു, പി. വിശ്വനാഥൻ, സി. പി. ഒ ജിക്‌സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  മക്കളെ കൊന്ന കേസിലെ പ്രതി കോടതിക്കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചു

  ബെംഗളൂരു: രണ്ടു മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന കേസിലെ പ്രതി വിചാരണക്കോടതിയുടെ അഞ്ചാം നിലയിൽനിന്ന് ചാടി മരിച്ചു. പാലക്കാട് കരിപ്പാളി സ്വദേശിയായ ജതിൻ ആർ കുമാർ(37) ആണ് കോടതിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ജയിലിൽനിന്ന് ബംഗളുരു സിറ്റി സിവിൽ കോടതിയിൽ എത്തിച്ചപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് കോൺസ്റ്റബിൾമാരെ തള്ളിമാറ്റിയാണ് ഇയാൾ താഴേക്ക് ചായിയത്.

  ഏറെക്കാലമായി കുടുംബത്തോടൊപ്പം ബംഗളുരുവിലായിരുന്നു ജതിൻ കുമാർ താമസിച്ചുവന്നിരുന്നത്. 2020 മാർച്ചിലാണ് ഇയാൾ മക്കളായ തൌഷിനിയെയും(മൂന്ന് വയസ്) ശാസ്തയെയും(ഒന്നര വയസ്) തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്‍റെ ദേഷ്യത്തിൽ ഭാര്യയുമായി വഴക്കിടുന്നതിനിടെയാണ് സംഭവം. തമിഴ് സ്വദേശിനിയും ഐടി എഞ്ചിനിയറുമായ ലക്ഷ്മി ശങ്കരിയാണ് ജതിന്‍റെ ഭാര്യ. മക്കളെ കൊലപ്പെടുത്തിയതിന് ജയിലിലായ ജതിൻ കടുത്ത വിഷാദരോഗിയായി മാറിയിരുന്നു. ഇതിനുള്ള ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ജതിനെ വിചാരണ കോടതിയിലേക്ക് കൊണ്ടുവന്നത്.

  പാലക്കാട് ഒരു കുടംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമം; കുടുംബവഴക്കിനെ തുടർന്നെന്ന് പൊലീസ്

  പാലക്കാട്: ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമം. പാലക്കാട് ചൂലന്നൂരിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടേറ്റ ചൂലന്നൂർ സ്വദേശിയായ മണി, ഭാര്യ സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

  Also Read- യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് മര്‍ദനം: കാമുകനും സുഹൃത്തുക്കളും പിടിയിൽ

  സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും, ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി നാലുപേരെയും വെട്ടിയത്. ഇവരുടെ നിലവിളികേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെടുകയായിരുന്നു. സമീപവാസികളാണ് നാല് പേരെയും ആശുപത്രിയിലെത്തിച്ചത്. മണിയും മുകേഷും തമ്മിൽ ഏറെക്കാലമായി പ്രശ്നമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
  Published by:Anuraj GR
  First published: