• HOME
  • »
  • NEWS
  • »
  • crime
  • »
  • പേരയ്ക്ക പറിക്കാനെത്തിയ 11കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 51കാരന് ആറുവർഷം കഠിനതടവ്

പേരയ്ക്ക പറിക്കാനെത്തിയ 11കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 51കാരന് ആറുവർഷം കഠിനതടവ്

ഇരിങ്ങല്‍ സ്വദേശി കൊട്ടകുന്നുമ്മല്‍ അബ്ദുള്‍ നാസറിനെ(51) യാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഇരിങ്ങല്‍ സ്വദേശി കൊട്ടകുന്നുമ്മല്‍ അബ്ദുള്‍ നാസറിനെ(51) യാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

    2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പേരയ്ക്ക പറിക്കാനെത്തിയ 11 വയസ്സുകാരിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പയ്യോളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ എസ് പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

    'ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു'; റിസോർട്ടിലെ മേശയും കസേരയും അഞ്ചംഗ സംഘം തകർത്തു

    ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ച് ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ സംഘര്‍ഷം. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രി 1.30 ഓടെയായിരുന്നു സംഭവം. റിസോര്‍ട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.

    രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ടേബിളുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതിനിടയില്‍ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

    Also Read- ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ

    ആക്രമണത്തിനിടയില്‍ സംഘത്തിലെ ഒരാളുടെ കൈ മുറിഞ്ഞ് പരിക്കേറ്റതായും ജീവനക്കാര്‍ പറഞ്ഞു. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.
    Published by:Rajesh V
    First published: