നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചു; 52കാരൻ അറസ്റ്റിൽ

  Arrest | മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചു; 52കാരൻ അറസ്റ്റിൽ

  എല്‍ഐസി ഏജന്റായ പ്രതി മറ്റ് നിരവധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂര്‍: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തിൽ 52കാരൻ അറസ്റ്റിലായി. കണ്ണൂർ (Kannur) കടലായി കുറുവയിലെ കാര്യന്‍കണ്ടി ഹരീഷിനെ(52)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് (Kerala police) അറസ്റ്റുചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം ഹരീഷിന് എതിരെ പൊലീസ് കേസെടുത്തത്.

   എല്‍ഐസി ഏജന്റായ പ്രതി മറ്റ് നിരവധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. മകളുടെ ഫോണില്‍നിന്നാണ് ഇയാള്‍ കൂട്ടുകാരികളുടെ നമ്പരുകള്‍ ശേഖരിച്ചത്. നഗരത്തിലെ സ്കൂളിലെ പിടിഎ പ്രസിഡന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫോണിൽനിന്ന് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

   ട്രാൻസ്ജെൻഡർ സഹോദരൻമാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

   തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച സംഭവത്തിൽ ര​ണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ​കാ​ര്യം ശാ​സ്താം​കോ​ണം അ​നി​ല്‍​കു​മാ​ര്‍, രാ​ജീ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ്രീ​കാ​ര്യം പോ​ലീ​സാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചാ​വ​ടി​മു​ക്ക് സ്വ​ദേ​ശി ലൈ​ജു​വി​നും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ല്‍​ബി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

   സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അ‍ഞ്ച് പേ‍ർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്.

   Also Read- Abudhabi Big Ticket | ഇരട്ടകുട്ടികളുടെ അച്ഛനായതിന് പിന്നാലെ മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടു കോടി രൂപ സമ്മാനം

   മ​ദ്യ​ല​ഹ​രി​യി​ൽ അ​ഞ്ച് അംഗ സംഘം തങ്ങൾക്കുനേരെ ആ​ക്ര​മ​ണം ന​ട​ത്തുകയായിരുന്നുവെന്ന് ആ​ല്‍​ബി​ന്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സംഭവത്തിൽ പങ്കുള്ള കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

   അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും

   ആ​ല​പ്പു​ഴ: അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കേടതി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ര്‍​ഡി​ല്‍ തോ​പ്പി​ല്‍ സു​ധീ​റി​നെ(46)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം കൂടാതെ രണ്ടു വർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചിട്ടുണ്ട്. ര​ണ്ട് ല​ക്ഷം രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് വ​ര്‍ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച്‌ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി.

   2012 ആ​ഗ​സ്​​റ്റ്​ 24 നാ​ണ്​ കേസിനാസ്പദമായ സം​ഭ​വം ഉണ്ടായത്. വ​ഴി​ത്തര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​നെ സുധീർ കുത്തിക്കൊലപ്പെടുത്തിയത്. അമ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ര്‍​ഡി​ല്‍ വൃ​ക്ഷ​വി​ലാ​സം തോ​പ്പി​ല്‍ അ​ന്‍​ഷാ​ദി​നെ ( 27 )യാണ് സുധീർ കൊലപ്പെടുത്തിയത്. ജി​ല്ല അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്​​ജി പി.​എ​ന്‍. സീ​തയാണ് ശി​ക്ഷ വിധിച്ച​ത്.
   Published by:Anuraj GR
   First published: