• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഭാര്യ അറിയാതെ ജോയിന്‍റ് അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടി കാമുകിക്ക് നൽകി; 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിൽ

Arrest | ഭാര്യ അറിയാതെ ജോയിന്‍റ് അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടി കാമുകിക്ക് നൽകി; 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിൽ

പൊലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും ഒളിവിൽ പോയി. ഇവർ ഡൽഹിയിൽനിന്ന് നേപ്പാളിലേക്ക് കടന്നു. എന്നാൽ നേപ്പാളിൽനിന്ന് തിരിച്ച് ഡൽഹിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്

kayamkulam-arrest

kayamkulam-arrest

  • Share this:
    ആലപ്പുഴ: ഭാര്യ അറിയാതെ ജോയിന്‍റ് അക്കൗണ്ടിൽനിന്ന് ഒന്നേകാൽ കോടിയോളം രൂപ കാമുകിക്ക് ട്രാൻസ്ഫർ ചെയ്ത സംഭവത്തിൽ 52കാരനും 30കാരിയായ കാമുകിയും അറസ്റ്റിലായി. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കാനാട്ട് ഹൌസിൽ സിജു കെ ജോസ്(52) ഇയാളുടെ കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക((30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം പൊലീസാണ് ഇവരെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

    അമേരിക്കയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് സിജുവിന്‍റെ ഭാര്യയും തൃശൂർ സ്വദേശിയുമായ യുവതി. ഭാര്യയുടെയും സിജുവിന്‍റെ പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപിറ്റൽ വണ്ണിലുമുള്ള ജോയിന്‍റ് അക്കൌണ്ടുകളിൽനിന്നാണ് 1.24 കോടി രൂപ വില വരുന്ന 137938 ഡോളർ സിജു, കാമുകിയായ പ്രിയങ്കയുടെ കായംകുളം എച്ച്ഡിഎഫ്സി ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയത്. സംഭവം മനസിലാക്കിയ സിജുവിന്‍റെ ഭാര്യ കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

    പൊലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും ഒളിവിൽ പോയി. ഇവർ ഡൽഹിയിൽനിന്ന് നേപ്പാളിലേക്ക് കടന്നു. എന്നാൽ നേപ്പാളിൽനിന്ന് തിരിച്ച് ഡൽഹിയിൽ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഡല്‍ഹി എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു കായംകുളം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവ് ഐ .പി . എസിന്റെ നേതൃത്വത്തില്‍ കായംകുളം ഡി.വൈ.എസ്.പി അലക്‌സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. നിയാസ്, പൊലീസുകാരായ ബിനു മോന്‍ , അരുണ്‍ , അതുല്യ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    52 year old man and his lover arrested for looting money with more than 1 crore from a joint bank account with wife

    താലികെട്ടിന് മുമ്പ് വധു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി; ഗ്രീൻറൂമിൽ കയറി ഒളിച്ചിരുന്നു; വിവാഹം മുടങ്ങി

    താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്‍റെ വധുവുന്‍റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വരന്‍റെ വീട്ടുകാർക്ക് വധുവിന്‍റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു.

    കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൺറോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെയായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. 11 മണി കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ക്ഷണിച്ചുവരുത്തിയ നിരവധി നിറയെ ആളുകളും വിവാഹത്തിന് എത്തിയിരുന്നു.

    എന്നാൽ താലികെട്ടിനു തൊട്ടുമുന്‍പ് മാല ഇടുമ്പോഴാണ് യുവതി മാല ഇടാന്‍ സമ്മതിക്കാതെ മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഓടിയത്. മണ്ഡപത്തിന് സമീപത്തുള്ള ഗ്രീൻറൂമിലേക്കാണ് വധു ഓടിക്കയറിയത്. ഉടൻ തന്നെ വാതിൽ അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു. മാതാപിതാക്കൾ ഉൾപ്പടെ സംസാരിച്ചിട്ടും വധു വാതിൽ തുറക്കാൻ തയ്യാറായില്ല. വിവാഹത്തിന് താൽപര്യമില്ലെന്ന് വധു ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ഇതിനിടെ വധുവിനെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ വരന്‍റെ കൂട്ടർ വിവാഹത്തിൽനിന്ന് പിൻമാറി.

    ഇതിന് പിന്നാലെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെറിയതോതിൽ സംഘർഷം ഉടലെടുക്കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്നവർ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വൈകാതെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തി.

    വിവാഹം മുടങ്ങിയതിനാൽ, വിവാഹത്തിനുള്ള ചെലവുകൾക്കും, മാനഹാനിക്കും പകരമായ നഷ്ടപരിഹാരം നൽകാമെന്ന് വരന്‍റെ വീട്ടുകാർക്ക് വധുവിന്‍റെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പ് നൽകി. ഇതോടെ സംഭവത്തിൽ കേസെടുക്കാതെ ഇരുകൂട്ടരെയും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. വിവാഹം കഴിക്കേണ്ടിയിരുന്ന യുവതിക്ക് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടിയതെന്നാണ് വരന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്.
    Published by:Anuraj GR
    First published: