മലപ്പുറം: പതിനാല് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 70000/- രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ ഷരീഫിനെ (53) ആണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ കുമാര്‍ ശിക്ഷിച്ചത്.
Also Read- പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 5 വർഷം കഠിന തടവും 10000 രൂപ പിഴയും
2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊളത്തൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ മധു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സപ്ന.പി.പരമേശ്വരത് ഹാജരായി, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.