• HOME
  • »
  • NEWS
  • »
  • crime
  • »
  • Job Fraud | റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിൽ

Job Fraud | റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിൽ

പത്ത് വർഷമാണ് വിവിധ സ്ഥലങ്ങളിൽ താമസിച്ചാണ് കല കോടികൾ തട്ടിയത് എന്ന് പോലീസ് പറയുന്നു

Kala-arrest

Kala-arrest

  • Share this:
    തിരുവനന്തപുരം: റെയിൽവേയിൽ (Railway) ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിലായി. വിവിധ സ്ഥലങ്ങളിൽ താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്ന
    പത്തനംതിട്ട കുളനട സ്വദേശി കല (54) ആണ് അറസ്റ്റിലായത്. പത്ത് വർഷമാണ് വിവിധ സ്ഥലങ്ങളിൽ താമസിച്ചാണ് കല കോടികൾ തട്ടിയത് എന്ന് പോലീസ് പറയുന്നു. 2017-ൽ ആണ് വട്ടപ്പാറ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

    2012 മുതൽ 2017 വരെ വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിച്ചു വരവെ റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി 15 പവൻ സ്വർണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ച ശേഷം 5 വർഷമായി മുങ്ങി നടന്ന കേസിലാണ് കല അറസ്റ്റിലായത്. ഈ കാലയളവിൽ തന്നെ മറ്റു പലരിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

    തട്ടിപ്പു നടത്തി ഇവിടെ നിന്നും മുങ്ങിയ ഇവർ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ ആഡംബര വീടുകൾ വാടകക്ക് എടുത്ത് താമസിക്കുകയും വിടുകളുടെ കൺസ്ട്രക്ഷൻ ജോലികൾ ഏറ്റെടുത്തു ചെയ്തു കൊടുക്കുകയായിരുന്നു.

    ഇതു കൂടാതെ പ്രായമായതും, റിട്ടയർ ചെയ്തതുമായ ആൾക്കാരെ പരിചയപ്പെട്ട ശേഷം ഇവരെ കൂട്ടി കൊണ്ടുവന്നു കൂടെ താമസിപ്പിക്കുകയും അവരുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.

    പ്രതിയെ അറസ്റ്റ് ചെയ്ത സമയം ഇത്തരത്തിൽ ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.

    Also Read- MDMA | കണ്ണൂർ മയക്കുമരുന്ന് കേസിൽ നൈജീരിയൻ യുവതി ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിൽ

    തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ ഗോപിനാഥ് ഐപിഎസിന്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി എം.കെ സുൾഫിക്കറിന്റെ നേതൃത്വത്തിൽ പാലോട് ഇൻസ്പക്ടർ സി.കെ മനോജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
    Published by:Anuraj GR
    First published: