• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| കുടുംബവഴക്ക്; തൊടുപുഴയിൽ 54 കാരിയെ സഹോദരീ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

Murder| കുടുംബവഴക്ക്; തൊടുപുഴയിൽ 54 കാരിയെ സഹോദരീ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലാണ് സംഭവം.

പ്രതി ഷംസുദ്ദീൻ, കൊല്ലപ്പെട്ട ഹലീമ

പ്രതി ഷംസുദ്ദീൻ, കൊല്ലപ്പെട്ട ഹലീമ

  • Share this:
തൊടുപുഴ: കുടുംബ വഴക്കിനെ തുടർന്ന് അമ്പത്തിനാലുകാരിയായ സ്ത്രീയെ സഹോദരീ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. തൊടുപുഴ വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍(64) ആണ് പ്രതി. കൊലപാതക ശേഷം ഇയാൾ വാഴക്കുളം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴി വഴിയില്‍ കാത്തു നിന്ന ഷംസുദ്ദീന്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. ഹലീമയുടെ തലയിലും വെട്ടേറ്റു. വെട്ടേറ്റ ഹലീമ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീണ് മരിക്കുകയായിരുന്നു.
Also Read-മകളുടെ പ്രണയബന്ധം ഒഴിവാക്കാൻ ജോത്സ്യനെ സമീപിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോത്സ്യൻ പീഡിപ്പിച്ചു

തുടര്‍ന്ന് പോലീസെത്തിയാണ് ഹലീമയുടെ മൃതശരീരം ആശുപത്രിയിലെത്തിച്ചത്. ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടുവര്‍ഷമായി അകന്നു കഴിയുകയായിരുന്നു. അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷംസുദ്ദീന്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
Also Read-15 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേരളത്തിൽ നിന്നും മുങ്ങിയ പ്രതി 7 വർഷത്തിനു ശേഷം ബിഹാറിൽ പിടിയിൽ

ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം. വാഴക്കുളം സ്റ്റേഷനിൽ കീഴടങ്ങിയ ഷംസുദ്ദീനെ പിന്നീട് തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.

ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍ ഉമ്മുക്കുൽസു, യൂനിസ്.
Published by:Naseeba TC
First published: