നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഡൽഹിയിൽ 55 വയസുകാരി സ്വന്തം വീട്ടിൽ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടു: യുവാവ് അറസ്റ്റിൽ

  ഡൽഹിയിൽ 55 വയസുകാരി സ്വന്തം വീട്ടിൽ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടു: യുവാവ് അറസ്റ്റിൽ

  അതിക്രമത്തിനിരയായ സ്ത്രീ പ്രതിയുടെ മുഖത്തേക്ക് തുപ്പിയിരുന്നു. ഈ ദേഷ്യത്തിലാണ് അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്

  protest

  protest

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഹൈദരാബാാദിൽ യുവഡോക്ടര്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് രാജ്യ തലസ്ഥാനത്തു നിന്ന് സമാനമായ മറ്റൊരു വാർത്ത കൂടിയെത്തുന്നു. ഹൈദരാബാദിൽ യുവതി അതിക്രമത്തിനിരയായി കൊലചെയ്യപ്പെട്ടത് പുറത്താണെങ്കിൽ, ഡൽഹിയിൽ 55 കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വീടിനുള്ളിൽ വച്ചു തന്നെയാണ്. വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗ് മേഖലയിലാണ് സംഭവം.

   Also Read-അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

   ഇതുമായി ബന്ധപ്പെട്ട് 22 കാരനായ ധർമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ വീടിന് സമീപത്തു നിന്ന് ലഭിച്ച സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ത്രീയുടെ വീട്ടിലേക്ക് ഇയാൾ അതിക്രമിച്ച് കടന്നതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാവിലെയാണ് അർദ്ധ നഗ്നമായ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിറ്റിവി ദൃശ്യങ്ങളിൽ പ്രതി ഇവരുടെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതായി കണ്ടു. ആ ദൃശ്യങ്ങളിൽ നിന്ന് അയൽവാസികളാണ് പ്രതിയായ ധര്‍മരാജിനെ തിരിച്ചറിഞ്ഞത്.

   Also Read-സുഹൃത്തിന്‍റെ 17 വയസുള്ള മകൾക്ക് അശ്ലീല ഫോട്ടോ അയച്ചു; 40 കാരൻ അറസ്റ്റിൽ

   അതിക്രമത്തിനിരയായ സ്ത്രീ പ്രതിയുടെ മുഖത്തേക്ക് തുപ്പിയിരുന്നു. ഈ ദേഷ്യത്തിലാണ് അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് ധര്‍മ്മരാജ് നൽകിയിരിക്കുന്ന മൊഴി.
   First published:
   )}