നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| വയോധികയെ പീഡിപ്പിച്ച് ഒളിവിൽ പോയ 55കാരൻ ഒന്നരമാസത്തിന് ശേഷം അറസ്റ്റില്‍

  Arrest| വയോധികയെ പീഡിപ്പിച്ച് ഒളിവിൽ പോയ 55കാരൻ ഒന്നരമാസത്തിന് ശേഷം അറസ്റ്റില്‍

  രക്തസ്രാവത്തെ തുടര്‍ന്നാണ്​ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ​വൈദ്യ പരിശോധനയിലാണ്​ പീഡനം നടന്നതായി കണ്ടെത്തിയത്​.

  അറസ്റ്റിലായ ബാബു

  അറസ്റ്റിലായ ബാബു

  • Share this:
   തൊടുപുഴ: ഇടുക്കി ജില്ലയിലെ കരിമണ്ണൂരിൽ 78കാരിയെ പീഡിപ്പിച്ച (Sexually Assaulted) കേസില്‍ 55കാരന്‍ അറസ്റ്റില്‍ പരക്കെ നിരപ്പേല്‍ ബാബുവിനെ ആണ്​ കരിമണ്ണൂര്‍ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഒന്നര മാസമായി ഒളിവിലായിരുന്ന ഇയാളെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്.

   രക്തസ്രാവത്തെ തുടര്‍ന്നാണ്​ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ​വൈദ്യ പരിശോധനയിലാണ്​ പീഡനം നടന്നതായി കണ്ടെത്തിയത്​. അന്ന് മുങ്ങിയ പ്രതിയെ സൈബര്‍ സെല്ലി​ന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്​.

   തൊടുപുഴ ഡിവൈ എസ് പി പി കെ സദന്റെ നിര്‍ദേശപ്രകാരം സി ഐ സുമേഷ് സുധാകര്‍, എസ് ഐ ദിനേശ്, എ എസ് ഐമാരായ അനസ്, രാജേഷ്, സി പി ഒമാരായ മുജീബ്, ഷെരീഫ്, ഡബ്ല്യു സി പി ഒ ജയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്​ ചെയ്​തു.

   ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

   കോഴിക്കോട് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

   Also Read- Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

   വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

   Also Read-Kochi Model's Death| മോഡലുകളുടെ മരണത്തിന് കാരണമായ അപകടം നടന്ന ആ രാത്രി ഹോട്ടൽ 'നമ്പർ 18'ല്‍ നടന്നത് എന്ത്?

   ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
   Published by:Rajesh V
   First published:
   )}