• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso| ഒളിച്ചുകളിക്കുന്നതിനിടെ 16കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ചു; 55കാരന് ഏഴുവര്‍ഷം കഠിനതടവ്

Pocso| ഒളിച്ചുകളിക്കുന്നതിനിടെ 16കാരിയെ വീട്ടില്‍ കയറ്റി പീഡിപ്പിച്ചു; 55കാരന് ഏഴുവര്‍ഷം കഠിനതടവ്

തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻതെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു

ചിന്ന ദുരൈ

ചിന്ന ദുരൈ

  • Last Updated :
  • Share this:
    തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോട്ടയ്ക്കകം ഒന്നാം പുത്തൻതെരുവിൽ ചിന്ന ദുരൈയ്ക്ക് (55) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഏഴു വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 3 മാസവും കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞു. പിഴത്തുകയിൽ 30,000 രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം.

    2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻതെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവദിവസം സഹോദരനും കൂട്ടുകാരുമായി ചിന്നദുരെയുടെ വീടിനു മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു.

    Also Read- ഷാജഹാൻ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി; അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി

    പീഡിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രതി പെൺകുട്ടിയോട് തന്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു.

    പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. ഫോർട്ട് എസ്ഐമാരായ എസ് വിമൽ, സജു എബ്രഹാം എന്നിവരാണ് അന്വഷണം നടത്തിയത്. പ്രതി ജയിലിൽ കിടന്ന കാലയളവ് കുറച്ചിട്ടുണ്ട്.

    കൈകൾ ചങ്ങലയിൽ കെട്ടിയ മൃതദേഹം; ഇടുക്കി ചിന്നക്കനാലിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ

    ഇടുക്കി ചിന്നക്കനാലിൽ ആദിവാസി യുവാവ് തീ പൊള്ളലേറ്റ് മരിച്ചു. 301 കോളനി നിവാസി കരുൺ (23) ആണ് മരിച്ചത്. വീടിന് പുറത്താണ്ണ് മൃതദേഹം കണ്ടത്. കൈകൾ ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

    വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വീടിന്റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ഒരു കുപ്പിയും ലൈറ്ററും മൃതദേഹത്തിന് സമീപത്തു നിന്ന് കിട്ടിയിട്ടുണ്ട്. സമീപത്തായി ഒരു വടിയും ഇരിപ്പുണ്ട്.

    വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ‌‌കരുൺ അമിത വേഗതയിൽ സ്കൂട്ടർ ഓടിച്ചു പോകുന്നതു കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിനു ശേഷം കരുണിനെ കണ്ടിട്ടില്ല.

    തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും ശാന്തന്‍പാറ പോലീസ് അറിയിച്ചു.

    Also Read- കാസർഗോഡ് ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; 5 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

    മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

    സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
    Published by:Rajesh V
    First published: