• HOME
  • »
  • NEWS
  • »
  • crime
  • »
  • ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരന് ആറുവർഷം കഠിന തടവും ശിക്ഷയും

ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരന് ആറുവർഷം കഠിന തടവും ശിക്ഷയും

വീട് വൃത്തിയാക്കാനെത്തിയ പ്രതി വീട്ടില്‍ മുത്തശ്ശി മാത്രം ഉണ്ടായിരുന്ന സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

  • Share this:

    തിരുവനന്തപുരം: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരനായ പ്രതിക്ക് ആറുവർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കാഞ്ഞിരംകുളം ലൂര്‍ദ്പുരം ചാണിവിള വീട്ടില്‍ കാര്‍ലോസിനെ (55) ആണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക പിഴ അനുഭവിക്കേണ്ടി വരും.

    Also Read- സൈക്കിൾ ചവിട്ടുകയായിരുന്ന 14കാരിയെ കടന്നുപിടിച്ച സെക്യൂരിറ്റി ജീവനക്കാരന് ആറ് വർഷം കഠിന തടവ്

    2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയതായിരുന്നു പ്രതി. വീട്ടില്‍ മുത്തശ്ശി മാത്രം ഉണ്ടായിരുന്ന സമയത്ത് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ മുത്തശ്ശി പ്രതിയെ മര്‍ദിക്കുകയും തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

    Published by:Rajesh V
    First published: