• HOME
  • »
  • NEWS
  • »
  • crime
  • »
  • 56 YEAR OLD ARRESTED AFTER SEXUALLY ABUSE A 17 YEAR OLD GIRL IN KOTTARAKKARA

പണം കടം ചോദിച്ചത് നൽകാത്തതിന് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 56കാരൻ അറസ്റ്റിൽ

പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്താലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിടുകയും  ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു

Sasi_Pocso

Sasi_Pocso

  • Share this:
    കൊല്ലം: പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിലായി. 17കാരിയ്ക്കുനേരെ അതിക്രമം നടത്തിയ 56കാരനാണ് അറസ്റ്റിലായത്. വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി എന്നയാളെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്താലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിടുകയും  ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

    കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

    സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ

    ഓച്ചിറയിൽ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്.

    Also Read-പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു; മൂന്നു പേർ കൂടി പിടിയിൽ

    പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.





    അതേസമയം നിലവിൽ ഇയാൾക്ക് സംഘടനയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഓച്ചിറ പൊലീസ് ഇൻപെക്ടർ സി. വിനോദ് , എസ്ഐ മാരായ എൽ. നിയാസ് , റോബി , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് , സജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    പതിമൂന്നുകാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു; ആറൻമുളയിൽ പെൺകുട്ടിക്ക് ക്രൂര പീഡനം

    ആറന്മുളയില്‍ പതിമൂന്നുകാരി മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനും വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരായയത്.

    പെൺകുട്ടിയുടെ രണ്ടാനച്ഛന്‍റെ പരാതിയിലാണ് അമ്മയ്ക്കും അമ്മയുടെ കാമുകനും സുഹൃത്തിനുമെതിരെ ആറൻമുള പൊലീസ് കേസെടുത്തത്. പെൺകുട്ടിയെയും അമ്മയെയും സർക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.
    Published by:Anuraj GR
    First published:
    )}