നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 56 year old arrested for sexual assault against 8 year old girl | എട്ടുവയസുകാരിക്കുനേരെ ലൈംഗിക അതിക്രമം; കൊട്ടാരക്കരയിൽ 56കാരൻ അറസ്റ്റിൽ

  56 year old arrested for sexual assault against 8 year old girl | എട്ടുവയസുകാരിക്കുനേരെ ലൈംഗിക അതിക്രമം; കൊട്ടാരക്കരയിൽ 56കാരൻ അറസ്റ്റിൽ

  കുട്ടിയുടെ വീട്ടിൽ വയറിംഗ് ജോലിക്ക് എത്തിയതായിരുന്നു പ്രതി.

  thulaseedharan pillai

  thulaseedharan pillai

  • Share this:
   കൊല്ലം: കൊട്ടാരക്കരയിൽ എട്ടു വയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ 56 കാരൻ അറസ്റ്റിലായി. ചക്കുവരയ്ക്കൽ സ്വദേശി തുളസീധരൻ പിള്ളയാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടിൽ വയറിംഗ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. കുന്നിക്കോട് പോലീസാണ് അറസ്റ്റു ചെയ്തത്.

   വീട്ടിൽ ജോലിക്ക് എത്തിയ തുളസീധരൻ പിള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതി. വീട്ടിൽ ആളില്ലാതിരുന്ന സയത്താണ് സംഭവം. പിന്നീട് മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

   പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതോടെ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}