കൊല്ലത്ത് (Kollam) ആറു വയസ്സുകാരനെ ലൈംഗിക പീഡനത്തിന് (Sexual abuse) ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് എസ് സി‐എസ്ടി
നിയമപ്രകാരം ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും പോക്സോ നിയമപ്രകാരം 20 വര്‍ഷവും 50,000 രൂപ പിഴയും ശിക്ഷ.
പെരുമ്പുഴ തുമ്പോട് അര്യ ഭവനില്‍ ജയപ്രസാദി (57) നെയാണ് കൊല്ലം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസില്‍ ആസ്പതമായ സംഭവം നടക്കുന്നത് പാല് വാങ്ങുന്നതിനായി അടുത്തുള്ള വീട്ടില്‍ എത്തിയ കുട്ടിയെ ഇയാള്‍ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഡിവൈഎസ്പിമാരായ ജേക്കപ്പ്, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുണ്ടറ സ്റ്റേഷനിലെ എസ് ഐ നൗഫലാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) അഡ്വ. സോജാ തുളസീധരന്‍ , അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ സിസിന് ജി മുണ്ടയ്ക്കല്‍ എന്നിവരാണ് ഹാജരായത്.
അതേ സമയം കണ്ണൂരിൽ(Kannur) ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിയെ മയക്കുമരുന്ന് മാഫിയ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. വിൽഫ്രഡിന്റെ വലതുകാൽ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലക്കും സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. കടലിൽ പോകാനായി ആയിക്കരയിലേക്ക് സ്കൂട്ടറിൽ പുറപ്പെട്ട വിൽഫ്രഡിനെ അക്രമികൾ റോഡിൽ തടയുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. അടികൊണ്ട് വീട്ടിലേക്കോടിയ വിൽഫ്രഡിനെ പിന്തുടർന്ന സംഘം ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.
വിൽഫ്രഡിന്റെ സ്കൂട്ടറും തകർത്തിട്ടുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തിന്റെ അഴിഞ്ഞാട്ടം രൂക്ഷമാണ്. കഴിഞ്ഞമാസം ആയിക്കര കപ്പാലത്തിന് സമീപം റോഡിൽ വാഹനം നിർത്തിയിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഹോട്ടലുടമ കുത്തേറ്റു മരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അതുല്‍ സുഹൃത്തുക്കളുമായെത്തി വില്ഫ്രഡിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
Also Read-
ബൈക്ക് റിപ്പയറിങ്ങിനേച്ചൊല്ലി വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് തലയിൽ വെടിയേറ്റു
അഞ്ചുപേരും ബര്‍ണശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരാണെന്ന് പോലീസിനു വിവരമുണ്ട്. വില്‍ഫ്രഡിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കടം കൊടുത്ത പണം തിരിച്ചു ചോദിച്ച വൈരാഗ്യത്തിലാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും വിവരമുണ്ട്. സംഭവത്തിനു പിന്നില്‍ ബര്‍ണശേരി സ്വദേശികളായ അതുല്‍ ജോണ്‍, രഞ്ജിത്ത്, നിഖില്‍, അലോഷി, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവരാണെന്ന് പരാതിയില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.