• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder attempt | ഗൃഹനാഥനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം; 58കാരൻ അറസ്റ്റിൽ

Murder attempt | ഗൃഹനാഥനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം; 58കാരൻ അറസ്റ്റിൽ

പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ പശുവിനെ കെട്ടിയതു സംബന്ധിച്ചുള്ള വഴക്കിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിരോധത്താലാണ് കൊലപാതകശ്രമം നടന്നത്...

  • Share this:
    തിരുവനന്തപുരം: മധ്യവയസ്കനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ, പുലിയൂർക്കോണം, കിഴക്കനേല, പേരയിൽ വീട്ടിൽ ശശിയെ (58) ആണ് പള്ളിക്കൽ പോലീസ് (Kerala Police) പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയ്ക്കായിരുന്നു സംഭവം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ പശുവിനെ കെട്ടിയതു സംബന്ധിച്ചുള്ള വഴക്കിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിരോധത്തിൽ മടവൂർ, പുലിയൂർക്കോണം, കിഴക്കനേല, തറട്ടയിൽ വീട്ടിൽ അരവിന്ദാക്ഷനെ (52) ആണ് പ്രതി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.

    അരവിന്ദാക്ഷൻ തന്റെ കൃഷിയിടത്തിൽ ജോലി ചെയ്തു നിൽക്കവെ പ്രതി വെട്ടുകത്തിയുമായി എത്തി അസഭ്യം വിളിക്കുകയും തറയിൽ തള്ളിയിട്ട ശേഷം കഴുത്തിന് നേരെ വെട്ടുകയുമായിരുന്നു. ഒഴിഞ്ഞു മാറി വീട്ടിൽ കയറാൻ രക്ഷപെടാൻ ശ്രമിച്ച അരവിന്ദാക്ഷന്റെ വലതു കണ്ണിനു താഴെ പരിക്കേൽക്കുകയും തുടർന്ന് പ്രതി വെട്ടുകത്തിയുടെ കൈപിടി കൊണ്ട് ശരീരത്തിൽ തുടരെ തുടരെ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാരിയെല്ല് പൊട്ടുകയും ഇയാളെ ആശുപ്രതിയിൽ പ്രവേശിക്കുകയുമായിരുന്നു.

    ഇത് സംബന്ധിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിക്കൽ ഐഎസ്എച്ച്ഒ ശ്രീജിത്ത്‌ .പി യുടെ നേതൃത്വത്തിൽ എസ് ഐ സാഹിൽ, എം, എസ് ഐ ബാബു, എ എസ് ഐ സജിത്ത്, സി പി ഒ സുജിത്, അജീസ്, ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ചുകൊന്നു; കൊലപാതകം മദ്യപിച്ചശേഷമുള്ള വാക്കുതർക്കത്തിനിടെ

    ആലപ്പുഴ: മദ്യപിച്ചശേഷമുള്ള വാക്കുതർക്കത്തിനിടെ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ അ​മ്പ​ല​പ്പു​ഴ തെ​ക്കു​പ​ഞ്ചാ​യ​ത്ത് ക​ക്കാ​ഴം സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. അമ്പലപ്പുഴ കടപ്പുറത്താമ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷിന്‍റെ സഹോദരൻ ബിസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

    Also Read- Say no to Bribe | 2.25 ലക്ഷത്തിന്‍റെ ബില്ലിന് കൈക്കൂലി 10000 രൂപ ; ജലസേചനവകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പിടിയില്‍

    ക​ട​പ്പു​റ​ത്ത് വ​ച്ച്‌ മ​ദ്യ​പി​ച്ച ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇതിനു പിന്നാലെയാണ് കടപ്പുറത്തെ ഷെഡ്ഡിൽ സ​ന്തോ​ഷി​നെ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച ​നി​ല​യി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
    Published by:Anuraj GR
    First published: