അങ്കമാലിയിൽ ലഹരിവസ്തുക്കളുടെ വൻശേഖരം പിടികൂടി. 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ, വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഹൈവേയിൽ പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പ്രതികൾ ഹാൻസുമായി പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്നുമാണ് ഹാൻസ് വാങ്ങിയത്. അവിടെനിന്നും പാലക്കാട് എത്തിച്ചു. തുടർന്ന് എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവ പിടികൂടുന്നത്. എട്ടുലക്ഷം രൂപക്കാണ് ലഹരി വസ്തുക്കൾ വാങ്ങിയത്. ഇത് വിറ്റ് കഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു.
പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുവാനാണ് കൊണ്ടുവന്നത്. അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർ എസ്. സാദത്ത്, എ.എസ്.ഐ ടി.വി ജോർജ് , സി.പി. ഒ മഹേഷ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.
എറണാകുളം റൂറല്‍ ജില്ലയിൽ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്ന് ദിവസമായി നടത്തി വന്ന സ്പെഷ്യൽഡ്രൈവിൽ അമ്പത്തിരണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയില്‍ മയക്ക്മരുന്ന് നിരോധന നിയമ പ്രകാരം 8 കേസുകളും, അബ്കാരി നിയമ പ്രകാരം 14 കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍പ്പന നടത്തിയതിന് 30 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധിയിലും റെയ്ഡ് നടക്കുകയാണ്.
ഡ്രൈവിന്‍റെ ഭാഗമായി മയക്ക്മരുന്ന്, അനധികൃത മദ്യവിൽപ്പന, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയിൽ മുൻ കാലങ്ങളിൽ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങൾ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സൈബർ സെല്ലിനും സൈബർ പോലീസ് സ്‌റ്റേഷനും നിർദ്ദേശവും നൽകിയിരുന്നു.
Murder | 'പുഷ്പ' പ്രേരണയായി; മൂന്നു കുട്ടികള്‍ യുവാവിനെ കുത്തിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുന്യൂഡല്ഹി: സിനിമ കണ്ട പ്രേരണയില്‍ 24 കാരനെ കുത്തിക്കൊലപ്പെടുത്തി മൂന്നു കുട്ടികള്‍. പുഷ്പ പോലുള്ള സിനിമകള്‍ കണ്ട പ്രേരണയിലാണ് കൊലപാതകം. കുപ്രസിദ്ധി നേടുന്നതിന് യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളാണ് കൊലപാതകം നടത്തിയത്. തെലുങ്കു ചിത്രമായ പുഷ്പ കണ്ടതിന്റെ പ്രചോദനമാണ് കൊലപാതകം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുപ്രസിദ്ധി നേടാനും ഇവര്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഒരു കടയിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിന് തുമ്പായത്. പ്രതികളായ കുട്ടികള്‍ അവരെ തന്നെ ബദ്‌നാം സംഘം എന്നാണ് വിളിച്ചത്. പുഷ്പയില്‍ മുഖ്യ കഥാപാത്രത്തെ അനുകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
പുഷ്പ പോലുള്ള ചിത്രങ്ങള്‍ കണ്ടതുവഴി ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി തങ്ങളെ വളരെയധികം സ്വാധീനിച്ചതായി കുട്ടികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.