കാനഡയിലെ ടൊറന്റോയില്‍ 59-കാരനെ ആക്രമിച്ചശേഷം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരായ എട്ട് പെണ്‍കുട്ടികള്‍ അറസ്റ്റില്‍. ടൊറന്റോയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ മൂന്നുപേര്‍ക്ക് 13 വയസ്സാണ് പ്രായം. കൂടാതെ 14 വയസ്സുള്ള മൂന്നുപേരും 16 വയസ്സുള്ള രണ്ടുപേരും സംഘത്തിലുണ്ടായിരുന്നു.
സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതികളായ എട്ട് പെണ്‍കുട്ടികളെയും പോലീസ് പിടികൂടി. പെണ്‍കുട്ടികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരേ സെക്കന്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു.
Also read-കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ്; യുവതിയടക്കം രണ്ടുപേർകൂടി അറസ്റ്റിൽ
എട്ട് പെണ്‍കുട്ടികളും സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്പരം പരിചയപ്പെട്ടാണ് ഡൗണ്ടൗണില് ഒത്തുചേര്‍ന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. 59-കാരന്റെ കൈയില്‍നിന്ന് മദ്യക്കുപ്പി തട്ടിയെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഷെല്‍ട്ടര്‍ ഹോമിലാണ് കൊല്ലപ്പെട്ട 59-കാരന് താമസിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.