ഇന്റർഫേസ് /വാർത്ത /Crime / ട്യൂഷന്‍ എടുക്കാനായി ആണ്‍കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

ട്യൂഷന്‍ എടുക്കാനായി ആണ്‍കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

അറസ്റ്റിലായ ജെയിംസ്

അറസ്റ്റിലായ ജെയിംസ്

ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക് അറിയിച്ചു.

  • Share this:

കൊച്ചി: ആൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കൽ വീട്ടിൽ ജെയിംസ് (59) ആണ് അറസ്റ്റിലായത്​.

ട്യൂഷൻ എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതികളെ തുടർന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് പ്രതി പിടിയിലാകുന്നത്.

നെടുമ്പാശേരി എസ് എച്ച് ഒ പി എം. ബൈജു, എസ് ഐ അനീഷ് കെ ദാസ്, എ എസ് എമാരായ ബിജേഷ്, ബാലചന്ദ്രൻ, അഭിലാഷ്, എസ് സി പി ഒമാരായ റോണി, ജിസ്മോൻ, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക് അറിയിച്ചു.

വായിൽ ബിസ്കറ്റ് കവർ തിരുകി; കുഞ്ഞ് ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മുത്തശ്ശി അറസ്റ്റിൽ

ഒരു വയസ്സുള്ള ആൺകുഞ്ഞു മരിച്ച കേസിൽ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആർഎസ് പുരം കൗലിബ്രൗൺ റോഡിൽ നിത്യാനന്ദന്റെ മകൻ ദുർഗേഷ് മരിച്ച കേസിലാണ് ആർഎസ് പുരം അൻപകം വീഥിയിൽ നാഗലക്ഷ്മിയെ (50) അറസ്റ്റ് ചെയ്തത്. തല ചുവരിൽ ഇടിച്ചും വായിൽ ബിസ്ക്കറ്റ് കവർ തിരുകിയുമാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

മരുമകനായ നിത്യാനന്ദയോടുള്ള വിരോധം തീർക്കാനായിരുന്നു നാഗലക്ഷ്മി ചെറുമകനെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്നങ്ങൾ കാരണം നിത്യാനന്ദനുമായി പിരിഞ്ഞ ഭാര്യ നന്ദിനി ദുർഗേഷുമായി അമ്മ നാഗലക്ഷ്മിയോടൊപ്പമാണു താമസം. നാഗലക്ഷ്മിയുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് നന്ദിനി നിത്യാന്ദയെ വിവാഹം കഴിച്ചത്. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് നാഗലക്ഷ്മി.

കോൾ ടാക്സിക്കാരനായ നിത്യാനന്ദത്തെ അഞ്ച് വർഷം മുൻപാണ് നന്ദിനി വിവാഹം കഴിച്ചത്. നാഗലക്ഷ്മിക്ക് മകളുടെ ഈ വിവാഹത്തിൽ താൽപര്യം ഉണ്ടായിരുന്നില്ല. അന്നു മുതലേ നിത്യാനന്ദയെ വെറുപ്പോടെയായിരുന്നു നാഗലക്ഷ്മി കണ്ടിരുന്നത്. ദമ്പതികൾ ഇപ്പോൾ മരിച്ച ദുർഗേഷിനെ കൂടാതെ നാലു വയസുള്ള സായി കൃഷ്ണ എന്ന മറ്റൊരു കുട്ടിയുമുണ്ട്- പൊലീസ് പറയുന്നു.

അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എട്ടുമാസം മുൻപ് നന്ദിനിയും നിത്യാന്ദവും വേർപിരിഞ്ഞു. ഇളയ കുഞ്ഞിനൊപ്പം നന്ദിനി അമ്മയ്ക്കൊപ്പം പോയി. മൂത്ത കുട്ടി നിത്യാന്ദത്തിനൊപ്പവും പോയി. നാഗലക്ഷ്മിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാത്തിനാൽ പകരം ഹോട്ടല്‍ ജോലിക്കായി മകൾ നന്ദിനി പോയി. നന്ദിനി രാത്രി ജോലി കഴിഞ്ഞു വന്നപ്പോൾ കുഞ്ഞു തൊട്ടിലിൽ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്.

സായിബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തേ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ആർഎസ് പുരം പൊലീസെത്തി മൃതദേഹം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കുട്ടിയുടെ ദേഹത്തു മുറിവുകൾ കണ്ടെത്തി. തുടർന്നു പൊലീസ് നന്ദിനിയെയും നാഗലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോഴാണു നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്.

നന്ദിനി ജോലിക്കു പോയ ശേഷം കളിക്കുകയായിരുന്ന ദുർഗേഷ് നിലത്തു നിന്ന് എന്തോ എടുത്തു വായിലിട്ടപ്പോൾ നാഗലക്ഷ്മി അടിച്ചു. തല ചുവരിൽ പിടിച്ചിടിച്ചു. കുഞ്ഞു നിർത്താതെ കരഞ്ഞപ്പോൾ ബിസ്കറ്റിന്റെ കവർ വായിൽ തിരുകി തൊട്ടിലിൽ കിടത്തി. പിന്നീടു വീട്ടുജോലികൾ പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ കുഞ്ഞു മരിച്ചതായി കണ്ടു. വായിൽ ബിസ്കറ്റ് കവർ തിരുകിക്കയറ്റിയതിനാൽ കുഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നു പൊലീസ് അറിയിച്ചു. തൊണ്ടയിൽ ബിസ്ക്കറ്റ് കവർ കുരുങ്ങിയതായും തലയോട്ടി പൊട്ടിയതായും പോസ്റ്റ് മോര്‍ട്ടത്തിൽ കണ്ടെത്തി.

First published:

Tags: Kochi, Sexual harrasment, Teacher arrested