ഇടുക്കി: ഹോട്ടലുടമകൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ സംഘർഷം. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലാണ് സംഭവം. ഹോട്ടലുടമകൾ തമ്മിലുള്ള വാക്കുതർക്കം പിന്നാലെ തമ്മിലടിയിലേക്ക് കടക്കുകയായിരുന്നു.
സംഘർഷത്തില്‍ കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ശാന്തന്‍പാറ പോലീസ് കേസെടുത്തു. നൗഷാദിന്റെ കടയോട് ചേർന്ന് ഹോട്ടൽ നടത്തുന്ന ചെല്ലം, സഹോദരൻ പാണ്ടിരാജ് എന്നിവരുൾപ്പെടെ ആറ് പേർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശാന്തൻപാറ സി.ഐ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.