• HOME
  • »
  • NEWS
  • »
  • crime
  • »
  • 6 YEAR OLD GIRL WAS RAPED ALLEGEDLY BY HER MATERNAL GRANDFATHER AND ONE MORE PERSON

ആറുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; മുത്തച്ഛൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

സഹോദരനായ മൂന്നു വയസുകാരന്‍റെ മുന്നില്‍ വച്ചാണ് അതിക്രമത്തിനിരയായത്.

Representative Image

Representative Image

  • Share this:
    ഭോപ്പാൽ: ആറുവയസുകാരിയെ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ. മധ്യപ്രദേശ് ഭോപ്പാലിലെ കോളാർ സ്വദേശിയായ പെൺകുട്ടി സഹോദരനായ മൂന്നു വയസുകാരന്‍റെ മുന്നില്‍ വച്ചാണ് അതിക്രമത്തിനിരയായത്. കുട്ടികൾ രണ്ടും വളരെ ചെറിയ പ്രായക്കാരായതിനാൽ കൗൺലിർമാരുടെ സഹായത്തോടെ പ്രത്യേകമായി കൗൺസിലിംഗ് നടത്തിയാണ് വിവരങ്ങൾ മനസിലാക്കിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പ്രായമായതിനാൽ തന്നെ സംഭവം എന്നാണ് നടന്നതെന്ന് സംബന്ധിച്ചും വിവരം നൽകാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടില്ല എന്നാണ് കോളാർ സ്റ്റേഷൻ ഇൻസ്പെക്ടർ ചന്ദ്രകാന്ത് പട്ടേൽ അറിയിച്ചത്.

    Also Read-മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി

    'അന്വേഷണത്തിൽ കുട്ടിയുടെ അമ്മാവനായ സഞ്ജയ് എന്നയാൾ ഇരയെയും സഹോദരനെയും അയാളുടെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി എന്ന് വ്യക്തമായി. അവിടെ വച്ചാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. അൽപസമയം കഴിഞ്ഞ് കുട്ടിയെ അമ്മയുടെ അച്ഛനും പീഡനത്തിനിരയാക്കി. എന്നാണ് സംഭവം നടന്നതെന്നത് സംബന്ധിച്ച് സൂചനകളൊന്നും കുട്ടികൾക്ക് നൽകാൻ കഴിയാതെ വന്നതോടെ ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. പീഡനത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിക്ക് 20 രൂപ നൽകിയ പ്രതികൾ സംഭവം പുറത്തു പറയരുതെന്ന ഭീഷണിയും മുഴക്കിയിരുന്നു' ഇൻസ്പെക്ടർ വ്യക്തമാക്കി.

    Also Read-ഏഴും പെൺകുട്ടികൾ; മകന് വേണ്ടിയുള്ള ആഗ്രഹത്തിൽ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച് യുവതി

    സമോസ നൽകാം എന്ന് പറഞ്ഞാണ് കുട്ടികളെ സഞ്ജയ് സ്വന്തം വീട്ടിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ കണ്ട് സംശയം തോന്നിയ അമ്മ കാര്യങ്ങൾ ചോദിച്ചതോടെ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. ഇതിന് പിന്നാലെ തന്നെ അമ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുട്ടിയുടെ മുത്തച്ഛനെയും സഞ്ജയ് എന്നയാളെയും അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗത്തിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    സമാനമായ മറ്റൊരു സംഭവത്തിൽ ചെറുമകളെ പീഡിപ്പിച്ച മുത്തച്ഛന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. മകളെ ബലാത്സംഗം ചെയ്ത് ചെറുമകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 65കാരനാണ് മുംബൈ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.  2017 ലാണ് യുവതിയുടെ മകളായ പത്തുവയസുകാരി മുത്തച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന വിവരം അമ്മയെ അറിയിക്കുന്നത്. ഈ സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് യുവതിയും സ്വന്തം പിതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്.ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയഞ്ചിനാണ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധിയെത്തുന്നത്.
    Published by:Asha Sulfiker
    First published:
    )}