പത്തനംതിട്ട: കോന്നിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് (Rape case) ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. അച്ചന്‍കോവില്‍ സ്വദേശിയായ സുനിലിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്.
പോക്സോ ആക്ട് 5(1) പ്രകാരം 30വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (1) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിയില്‍ പറയുന്നതിനാല്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും.
2015 ലാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ജോലി തേടി കോന്നിയിലെത്തിയ പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍ വെച്ചാണ് പ്രതി പീഡിപ്പിച്ചത്. വീട്ടില്‍ വെച്ച് 15 കാരിയായ പെണ്‍കുട്ടി നിരന്തരം പീഡനം അനുഭവച്ചിരുന്നു. പെണ്‍കട്ടി പഠനാവശ്യം ഹോസ്റ്റലിലേക്കു മാറിയതിന് ശേഷം വയറുവേദനയ്ക്കു ചികില്‍സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പീന്നിട് പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് പ്രതിയായ സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേ സമയം കാസർഗോഡ് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ (POCSO)കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുള്‍ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. മദ്രസ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് ക്രൂരത പുറത്തു വന്നത്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ കണ്ടെത്തിയതോടെ നാല്‍പ്പത്തിമൂന്നുകാരനായ മജീദ് അറസ്റ്റിലായി.
Also Read-
'സ്ഥലം വിറ്റ് ബാധ്യത തീർക്കാനുള്ള ശ്രമങ്ങൾക്ക് തടസം നിന്നു'; സഹോദരനെ വെടിവെച്ച് കൊന്ന ജോർജ് കുര്യന്റെ മൊഴി
പോക്സോ നിയമത്തിലെ 5F,5L,5M വകുപ്പുകള്‍ പ്രകാരം കോടതി പ്രതിയെ ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും, ഓരോ ലക്ഷം രൂപയുമാണ് പിഴ. കേസില്‍ പ്രോസിക്യൂഷന് 15 സാക്ഷികളെയും 14 തെളിവുകളും ഹാജരാക്കിയിരുന്നു. പ്രധാന സാക്ഷികളടക്കം കൂറുമാറിയെങ്കിലും നിര്‍ണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ മജീദ് ലത്തീഫിയെ കോടതി ശിക്ഷിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.