നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അറുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

    അറുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ

    പ്രതികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ലക്നൗ: സിദ്ധാർഥ്നഗർ ജില്ലയിലെ ഷോഹ്റത്ഗർ നിവാസിയായ അറുപതുകാരിയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗ്രാമത്തിൽ നിന്ന് കുറച്ചകലെയായി പരിക്കുകളുമായി അബോധാവസ്ഥയിൽ കിടന്ന സ്ത്രീയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഇവർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബോധം വന്നപ്പോൾ സ്ത്രീ തന്നെയാണ് പ്രതികളെക്കുറിച്ചുള്ള വിവരം നല്‍കിയത്.

      ഗ്രാമത്തില്‍ നിന്നു തന്നെയുള്ള രണ്ട് പേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ഇവർ മൊഴി നൽകിയത്. ബലികരൺ, രാമു എന്നീ പ്രതികളെ ഇവർ തിരിച്ചറിയുകയും ചെയ്തു. സ്ത്രീ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
      You may also like:COVID 19| 103 വയസുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; പൂക്കൾ നൽകി യാത്രയാക്കി [NEWS]COVID 19| ഉറവിടം അറിയാത്ത രോഗികളിൽ സൂക്ഷ്മ പഠന റിപ്പോർട്ട്; പകുതി പേരുടെ ഉറവിടം കണ്ടെത്തി [NEWS] പൊലീസ് സംഘത്തിന് നേരെ കൊലക്കേസ് പ്രതി ബോംബെറിഞ്ഞു; തമിഴ്നാട്ടിൽ പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം [NEWS]
      പ്രതികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലഹരിയുടെ സ്വാധീനത്തിലാണ് ഇവർ ഇത്തരമൊരു കൃത്യം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥനായ രാമഷീശ് യാദവ് അറിയിച്ചു. പീഡനത്തിനിരയായ സ്ത്രീ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. നില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
      Published by:Asha Sulfiker
      First published:
      )}