• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault | അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം; 61കാരൻ പിടിയിൽ

Sexual Assault | അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം; 61കാരൻ പിടിയിൽ

വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി പ്രതി, വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. വീട്ടമ്മയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു..

  • Share this:
    കൊല്ലം: അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ പ്രതിയെ പൊലീസ അറസ്റ്റ് ചെയ്തു. കൊല്ലം ബീച്ചിന് സമീപം ജോനകപ്പുറം മുസ്ലിം കോളനി-551ല്‍ ജോണ്‍സൺ(61) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

    അഞ്ച് ദിവസം മുമ്പാണ് പ്രതി പള്ളിത്തോട്ടത്തിന് സമീപത്തുള്ള വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇതേത്തുടർന്ന് വീട്ടമ്മ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

    ബന്ധുവീടുകളിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി.എ.എസ്.ഐ. കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ്.സി.പി.ഒ. ഷാനവാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    മരുമകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതിയിലെത്തിയ 60കാരന്‍ മകനെ വെട്ടിക്കൊന്നു

    മരുമകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ കാശിരാജിനെ (36) ആണു തമിഴളഗന്‍ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യയെ തമിഴളഗന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

    കേസിന്റെ വിചാരണയ്ക്കായി പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കാറിൽ കോടതിയില്‍ എത്തുകയായിരുന്നു. കോടതി സമുച്ചയത്തിന് അരികെ അരിവാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

    Also Read- 'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു

    അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കാശിരാജന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. നേരത്തെ കാശിരാജൻ പലതവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

    Also Read- YouTuber Arrested| ഭാര്യാമാതാവിന്റെ കാല് തല്ലിയൊടിച്ചശേഷം മുങ്ങി; ആറുവർഷത്തിനുശേഷം യൂട്യൂബർ പിടിയിൽ

    ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയവെ തമിഴളഗൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താൻ കാശിരാജൻ നേരത്തെ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രിൽ 10നാണ് കാശിരാജന്റെ ഭാര്യ ആത്മഹത്യ ചെയ്തത്.
    Published by:Anuraj GR
    First published: