HOME » NEWS » Crime » 61 YEAR OLD MAN ELOPED WITH SONS WIFE IN VELLARIKKUND NEAR PAYYANNUR 1

മകന്‍റെ ഭാര്യയ്ക്കൊപ്പം 61കാരൻ നാടുവിട്ടു; യുവതി നാടുവിട്ടത് ഏഴു വയസുകാരൻ മകനെയും കൂട്ടി

ഭർത്താവ് ഇടപെട്ട് യുവതിയെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാറ്റിയെങ്കിലും ഭർതൃപിതാവായ കാമുകൻ കണ്ണൂരിൽനിന്ന് വാഹനം അയച്ചു യുവതിയെ തിരികെ എത്തിക്കുകയും ഒളിച്ചോടുകയുമായിരുന്നു.

News18 Malayalam | news18-malayalam
Updated: April 27, 2021, 7:24 PM IST
മകന്‍റെ ഭാര്യയ്ക്കൊപ്പം 61കാരൻ നാടുവിട്ടു; യുവതി നാടുവിട്ടത് ഏഴു വയസുകാരൻ മകനെയും കൂട്ടി
Vincent_Prince
  • Share this:
കണ്ണൂർ: മകന്‍റെ ഭാര്യയ്ക്കൊപ്പം 61കാരൻ ഒളിച്ചോടിയ സംഭവത്തിൽ ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ വെള്ളരിക്കുണ്ട് കൊന്നക്കാട് വള്ളി കൊച്ചിയിൽ വിൻസന്‍റ്(61), മകന്‍റെ ഭാര്യ റാണി(33) എന്നിവരാണ് ഒളിച്ചോടിയത്. റാണിയുടെ ഇളയകുട്ടി ഏഴു വയസുകാരനും ഇവർക്കൊപ്പമുണ്ട്. പത്തുവയസുള്ള മൂത്ത കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് ഇവർ കടന്നുകളഞ്ഞത്. പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

കോട്ടയം എരുമേലി സ്വദേശിനിയായ റാണി ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുമ്പോഴാണ്, ഇതേ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന യുവാവുമായി പ്രണയത്തിലായത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇവർ വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ട് 12 വർഷത്തോളമാകുന്നു. ഇവർക്കു പത്തും ഏഴും വയസുള്ള രണ്ടു കുട്ടികളുമുണ്ട്. യുവാവിന്‍റെ മാതാപിതാക്കളോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

ഇതിനിടെയാണ് റാണിയും ഭർത്താവിന്‍റെ പിതാവ് വിൻസന്‍റുമായി അടുപ്പത്തിലാകുന്നത്. സംഭവം വീട്ടിൽ അറിഞ്ഞതോടെ വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടായി. പല തവണ നാട്ടുകാരും ഒടുവിൽ പൊലീസും ഈ വിഷയത്തിൽ ഇടപെട്ടു. ബന്ധുക്കളും നാട്ടുകാരും താക്കീത് നൽകിയെങ്കിലും റാണിയും വിൻസന്‍റും ബന്ധം തുടരുകയായിരുന്നു. ഒടുവിൽ ഭർത്താവ് ഇടപെട്ട് റാണിയെ അവരുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാറ്റി. എന്നാൽ രണ്ടു ദിവസം മുമ്പ് വിൻസന്‍റെ കണ്ണൂരിൽ നിന്ന് വാഹനം അയയ്ക്കുകയും റാണിയെ തിരികെ എത്തിക്കുകയുമായിരുന്നു. റാണി തിരിച്ചുവന്ന് പിറ്റേ ദിവസമാണ് ഇവർ കടന്നു കളഞ്ഞത്.

വിന്‍സന്‍റിന്‍റെ ഭാര്യ വത്സമ്മ വെള്ളരിക്കുണ്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഒളിച്ചോടിയവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർ പയ്യന്നൂർ പട്ടണ പരിധിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതേ തുടർന്ന് പയ്യന്നൂരിലെ ലോഡ്ജുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വ്യാപക തെരച്ചിൽ പൊലീസ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനു ശേഷം റാണിയുടെയും വിൻസന്‍റിന്‍റെയും ഫോൺ സ്വിച്ച്ഡ് ഓഫായ നിലയിലാണ്.

ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായ സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് റിപ്പോർട്ട് ചെയ്തിരുന്നു. ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽനിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരിൽനിന്ന് കണ്ടെത്തുന്നത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞിരുന്നു.

പന്തളം സ്വദേശിയാണ് യുവതി. ഒപ്പം പോയ 52കാരൻ ചങ്ങനാശേരി സ്വദേശിയും. ഭർത്താവിന്‍റെ പരാതിയിൽ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 52കാരന്റെ വീട്ടുകാരും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഭർത്താവിനൊപ്പം ഉറ്റസുഹൃത്തിന്‍റെ വീട്ടിൽ യുവതി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാ വിശേഷ അവസരങ്ങളിലും അവർ ഭർത്താവിനൊപ്പം സുഹൃത്തിന്‍റെ വീട്ടിൽ എത്തിയിരുന്നു. ഇതിനിടെയാണ്, ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവുമായി യുവതി അടുക്കുന്നത്. ഈ അടുപ്പം പിന്നീട് ഫോൺ വിളികളിലേക്ക് മാറുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.

ഭർത്താവ് ജോലിക്കു പോയി കഴിഞ്ഞാൽ യുവതി മണിക്കൂറുകളോളം കാമുകനുമൊത്ത് ഫോണിൽ സംസാരിക്കാറുണ്ട്. അതിനിടെ ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാരും അറിഞ്ഞതോടെ വീട്ടിൽ വലിയ പ്രശ്നങ്ങളായി. യുവതിയും ഭർത്താവും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നു. 52കാരന്‍റെ വീട്ടിലും ഈ പ്രശ്നം കുടുംബകലഹത്തിന് ഇടയാക്കിയിരുന്നു.

You May Also Like- ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്

അങ്ങനെയിരിക്കെയാണ് ഇരുവരും ചേർന്ന് ഒളിച്ചോടാൻ പദ്ധതിയിട്ടത്. മൂന്നു ദിവസം മുമ്പാണ് ഇരുവരും ഒരുമിച്ച് നാടുവിട്ടത്. ഗുരുവായൂരിൽ എത്തി, അവിടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. അതിനിടെ ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരു വീട്ടുകാരും പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും ഗുരുവായൂരിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Published by: Anuraj GR
First published: April 27, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories